ADVERTISEMENT

ചിറ്റൂർ ∙ തിര‍ഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണു മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ. 

എൽഡിഎഫ് 

എൽഡിഎഫ് സ്ഥാനാർഥി കെ.കൃഷ്ണൻകുട്ടിയുടെ ഇന്നലത്തെ പര്യടനം പട്ടഞ്ചേരി പ‍ഞ്ചായത്തിലായിരുന്നു. പ‍ഞ്ചായത്തിലെ നന്ദിയോട്, ആറ്റാഞ്ചേരി, അമ്പാട്ടുപറമ്പ്, മേട്ടുക്കട, തുരിശുമുക്ക്, കരിപ്പാലി, മേട്ടുക്കട, മുട്ടിചിറ, പാറക്കുളമ്പ്, പുളിങ്കാവ്, തെക്കേകാട് എന്നിവിടങ്ങളിൽ വോട്ടർമാരെകണ്ടു. പ്രാദേശിക നേതാക്കളായ എസ്.ശശീന്ദ്രൻ‌, കെ.സജീവൻ, ടി.മോഹനൻ, കെ.ശിവകുമാർ, ബി.വിമൽദാസ്, എം.ബിനു, കെ.ഷാജഹാൻ, സി.ബാലൻ, സി.മധു എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തും.

  ചിറ്റൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി വി.നടേശൻ പൊൽപ്പുള്ളി പഞ്ചായത്തിലെ വിവാഹവീട്ടിലെത്തി വോട്ടഭ്യർഥിക്കുന്നു.
ചിറ്റൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി വി.നടേശൻ പൊൽപ്പുള്ളി പഞ്ചായത്തിലെ വിവാഹവീട്ടിലെത്തി വോട്ടഭ്യർഥിക്കുന്നു.

യുഡിഎഫ്

പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ ചിറ്റൂർ ജനതയെ ആവേശത്തിലാഴ്ത്തിയാണു നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതന്റെ പര്യടനം. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് ഗ്രാമീണ മേഖലകളിൽ സ്ഥാനാർഥി എത്തിയത്. ഇന്നലത്തെ പര്യടനം പാറക്കളത്ത് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. ഇ.സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, പി.എസ്.ശിവദാസ്, ഹരിദാസ്, സി.സി.സുനിൽ, രതീഷ് പുതുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

എൻഡിഎ 

നിയോജക മണ്ഡലത്തിലെ ജനതയുടെ മനസ്സിൽ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി വി.നടേശൻ. ഇന്നലെ ചിറ്റൂർ-തത്തമംഗലം നഗരസഭ, പൊൽപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളിൽ പര്യടനം നടത്തി. വിവാഹമടക്കമുള്ള ചടങ്ങുകൾ നടക്കുന്ന വീടുകളിൽ കയറിയിറങ്ങി വോട്ട് അഭ്യർഥിച്ചു. പ്രാദേശിക നേതാക്കളായ വി.രമേഷ്, കണ്ണൻജ്യോതി, ബാബു, എ.മോഹനൻ, കെ.ആർ.ദാമോദരൻ, സുചിത്ര, സുശാസനൻ എന്നിവർ സ്ഥാനാർഥികൊപ്പം പ്രചാരണത്തിനുണ്ടായിരുന്നു. ഇന്നു പെരുവമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകളിൽ പര്യടനം നടത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com