ADVERTISEMENT

ഒന്നാമതെത്താനായി കൃഷ്ണൻകുട്ടി

ചിറ്റൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും ഒന്നാമതെത്താനായി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കൃഷ്ണൻകുട്ടി. 

ഇന്നലെ പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലായിരുന്നു പര്യടനം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വേനൽ ചൂടിനെ വകവയ്ക്കാതെ സ്ഥാനാർഥിയെ വരവേൽക്കാനായി നൂറുകണക്കിന് വോട്ടർമാരും ആവേശത്തിലാണ് എത്തുന്നത്. സ്ഥാനാർഥിക്കൊപ്പം കെ.സുരേഷ്, ആർ.അനിൽകുമാർ, ഇ.എൻ.രവീന്ദ്രൻ, എ.ഭാസ്ക്കരൻ, കെ.കൃഷ്ണകുമാർ തുടങ്ങിയവരും വോട്ടഭ്യർഥിക്കാനെത്തിയിരുന്നു.

വിശ്രമമില്ലാതെ സുമേഷ് അച്യുതൻ

ചിറ്റൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ മീനാക്ഷിപുരത്ത് പര്യടനത്തിനിടെ.
ചിറ്റൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ മീനാക്ഷിപുരത്ത് പര്യടനത്തിനിടെ.

ചിറ്റൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മുന്നേറ്റത്തിനായി വിശ്രമമില്ലാതെ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ.  

ഇന്നലെ കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, സർക്കാർപതി, നല്ലേപ്പള്ളി എന്നിവിടങ്ങളിലായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വലിയ വരവേൽപാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.ഉച്ചയ്ക്ക് ശേഷം ചിറ്റുർ ദേവാങ്കപുരം, നരംകുഴി, കുറ്റിക്കാട്, തത്തമംഗലം, നരംകുഴി, നീലിക്കാട്, വടകരപ്പതി എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു. നേതാക്കളായ സി.സി. സുനിൽ, പി.രതീഷ്, ഇ.സച്ചിദാനന്ദ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

വേനൽ ചൂടിലും ആവേശമായി നടേശൻ

ചിറ്റൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി വി.നടേശൻ പൊൽപ്പുളിയിൽ പര്യടനത്തിനിടെ
ചിറ്റൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി വി.നടേശൻ പൊൽപ്പുളിയിൽ പര്യടനത്തിനിടെ

ചിറ്റൂർ∙ കനത്ത വേനൽ ചൂടിലും ആവേശമുണർത്തി നടേശന്റെ നാലാംഘട്ട പര്യടനം പുരോഗമിക്കുന്നു. ഇന്നലെ പൊൽപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളിലായിരുന്നു എൻഡിഎ സ്ഥാനാർഥി വി.നടേശന്റെ പര്യടനം. പൊൽപ്പുള്ളിയിലെ പ്ലാപ്പുള്ളിയിൽ നിന്നാരംഭിച്ച പര്യടനം ബിജെപി ജില്ലാ സെക്രട്ടറി എം.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വേർകോലി, കല്ലൂട്ടിയാൽ, പനയൂർ, അത്തിക്കോട് നല്ലേപ്പിള്ളി അപ്പുപിളളിയൂർ, ഇരട്ടക്കുളം, കമ്പിളിചുങ്കം, മാട്ടുമന്ത ,നായ്പ്പാറ, മാനംകുറ്റി, പന്നിപെരുന്തല എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കണക്കൻപാറയിൽ സമാപിച്ചു. ബിജെപി നേതാക്കളായ കെ.ജി.പ്രദീപ് കുമാർ, എം.ബാലകൃഷ്ണൻ, പ്രസാദ്, ബാലസുബ്രഹ്മണ്യം, എം.ഹരികുമാർ, പ്രസാദ്, മോഹൻദാസ്, ബാബു, രവികുമാർ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ വിവിധയിടങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com