ADVERTISEMENT

പാലക്കാട് ∙ 6 ദിവസം. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 2125 പേർക്ക്. ഇതിൽ പാലക്കാട് നഗരസഭാ പരിധിയിലെ കോവിഡ് ബാധിതർ 358. ജില്ലയിൽ കഴിഞ്ഞ ദിവസം വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി 13%. അതായത് 100 പേരെ പരിശോധിക്കുന്നതിൽ 13 പേർക്കു കോവിഡ് സ്ഥിരീകരിക്കുന്നു. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3284 ആയി ഉയർന്നു.സംസ്ഥാന ശരാശരിക്കൊപ്പമാണു ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുൻപ് ജില്ലയിൽ ടിപിആർ 10ൽ താഴെയായിരുന്നു.ജില്ലയിൽ പാലക്കാട് നഗരസഭാ പരിധിയിലാണു കൂടുതൽ പേർക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ല. ഇതു കോവിഡ് വ്യാപനത്തിനു കാരണമാകുന്നു.

ഇന്നലെ 481 പേർക്ക്

ജില്ലയിൽ 481 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 209 പേർക്കു സമ്പർക്കം വഴിയാണു കോവിഡ്. 241 കേസുകളിൽ ഉറവിടം വ്യക്തമല്ല. 3 ആരോഗ്യ പ്രവർത്തകരും വിദേശം, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തിയ 28 പേ‍രും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. 99 പേർക്കു രോഗമുക്തിയുണ്ട്.

പാലക്കാട് നഗരസഭാ പരിധിയിൽ 63 പേർ, വടക്കഞ്ചേരി 23, മണ്ണാർക്കാട്, കരിമ്പ 20 പേർ വീതം, ചാലിശ്ശേരി, പുതുക്കോട് 17 വീതം, പുതുശ്ശേരി 13, അകത്തേത്തറ, തരൂർ, വടകരപ്പതി 12 വീതം, നെന്മാറ 11, കൊടുവായൂർ, പറളി 10 വീതം, ആലത്തൂർ, കണ്ണമ്പ്ര, നാഗലശ്ശേരി, പട്ടിത്തറ 9 വീതം, കൊല്ലങ്കോട്, ലക്കിടി പേരൂർ, നല്ലേപ്പിള്ളി, പിരായിരി 8, തിരുവേഗപ്പുറ 7, കാഞ്ഞിരപ്പുഴ, കപ്പൂർ, കൊപ്പം, തേങ്കുറുശ്ശി, വാണിയംകുളം 6 വീതം, ചിറ്റൂർ, തത്തമംഗലം, കരിമ്പുഴ, കോങ്ങാട്, മാത്തൂർ, നെല്ലായ, പുതുനഗരം, ഷൊർണൂർ, തിരുമിറ്റക്കോട് 5 വീതം, ചളവറ, ചെർപ്പുളശ്ശേരി, എലപ്പുള്ളി, കിഴക്കഞ്ചേരി, മുതലമട, ഓങ്ങല്ലൂർ, ഒറ്റപ്പാലം 4 വീതം, അലനല്ലൂർ, അമ്പലപ്പാറ, അയിലൂർ, കാവശ്ശേരി, കൊടുമ്പ്, മങ്കര, പട്ടാമ്പി, പൊൽപ്പുള്ളി, വടവന്നൂർ, വണ്ടാഴി 3 വീതം, എരിമയൂർ, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുത്തനൂർ, മലമ്പുഴ, മരുതറോഡ്, പെരിങ്ങോട്ടുകുറുശ്ശി, പുതുപ്പരിയാരം, ഷോളയൂർ, തച്ചമ്പാറ, തച്ചനാട്ടുകര, വല്ലപ്പുഴ 2 വീതം, കടമ്പഴിപ്പുറം, കണ്ണാടി, കാരാകുറുശ്ശി, കോട്ടായി, കുമരംപുത്തൂർ, മണ്ണൂർ, മേലാർകോട്, മുതുതല, നെല്ലിയാമ്പതി, പല്ലശ്ശന, പെരുവെമ്പ്, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, വിളയൂർ ഒന്നു വീതം എന്നിങ്ങനെ കോവിഡ് സ്ഥിരീകരിച്ചു.

കണ്ടെയ്ൻമെന്റ് സോണുകൾ

∙ പാലക്കാട് നഗരസഭ വാർഡ് 16 ∙ പൊ‍ൽപ്പുള്ളി 2,3 വാർഡുകൾ ∙ ലക്കിടി പേരൂർ 11 ∙ വടക്കഞ്ചേരി 8 ∙ അകത്തേത്തറ 9,16 ∙ പൂക്കോട്ടുകാവ് 11 ∙ പുതുശ്ശേരി 4,15 വാർഡുകൾ.∙ തരൂർ പഞ്ചായത്തിലെ 13–ാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നൊഴിവാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com