ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ഇന്നലെ 1077 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 2020 മാർച്ച് 24നാണ് ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. ഒപ്പം ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5382 ആയി ഉയർന്നു. 

ഇന്നലെ 172 പേർക്കാണു കോവിഡ് മുക്തി. ഇന്നലെ സ്ഥിരീകരിച്ചവരിൽ 512 പേർക്കു സമ്പർക്കം വഴിയാണു കോവിഡ്. 542 കേസുകളി‍ൽ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകരും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയ 21 പേരും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. 

കോവിഡ് കണക്ക്

ഒറ്റപ്പാലം നഗരസഭാ പരിധിയിൽ 44 പേർക്ക്. അകത്തേത്തറ 33, പുതുപ്പരിയാരം, പെരിങ്ങോട്ടുകുറുശ്ശി 32 വീതം, പുതുശ്ശേരി 31, കുഴൽമന്ദം 30, ഷൊർണൂർ 29, അലനല്ലൂർ 24, വടക്കഞ്ചേരി, കരിമ്പുഴ 23 വീതം, കോങ്ങാട് 22, പെരുവെമ്പ് 20, കിഴക്കഞ്ചേരി 19, അമ്പലപ്പാറ 18, മുതുതല, അയിലൂർ 17 വീതം, തിരുമിറ്റക്കോട്, മങ്കര, മണ്ണാർക്കാട്, അനങ്ങനടി 16 വീതം, പറളി, നാഗലശ്ശേരി 15, ആനക്കര 14, പിരായിരി, നെന്മാറ, മുണ്ടൂർ, കുത്തനൂർ, കപ്പൂർ, ചിറ്റൂർ– തത്തമംഗലം നഗരസഭ 13 വീതം.

തരൂർ, പുതുക്കോട്, കോട്ടായി, കണ്ണാടി, എലപ്പുള്ളി, ചെർപ്പുളശ്ശേരി, ആലത്തൂ‍ർ 12 വീതം, വെളളിനേഴി, മേലാർകോട്, കൊല്ലങ്കോട് 11, തച്ചമ്പാറ, മാത്തൂർ, മലമ്പുഴ 10 വീതം, വാണിയംകുളം, തിരുവേഗപ്പുറ, തെങ്കര, കരിമ്പ 9 വീതം, ഓങ്ങല്ലൂർ, നെല്ലായ, മരുതറോഡ് 8 വീതം, വല്ലപ്പുഴ, ലക്കിടി-പേരൂർ 7 വീതം,  തേങ്കുറുശ്ശി, തച്ചനാട്ടുകര, പട്ടിത്തറ, പല്ലശ്ശന, ചളവറ 6 വീതം, വണ്ടാഴി, പൂക്കോട്ടുകാവ്, കുമരംപുത്തൂർ, കൊപ്പം, കേരളശ്ശേരി 5 വീതം.

വടവന്നൂർ, പട്ടഞ്ചേരി, പരുതൂർ, നല്ലേപ്പിള്ളി, എരിമയൂർ, അഗളി 4 വീതം, തൃത്താല, പട്ടാമ്പി, മുതലമട, കോട്ടോപ്പാടം, കൊടുവായൂർ, കടമ്പഴിപ്പുറം, എരുത്തേമ്പതി,  എലവഞ്ചേരി 3 വീതം, ശ്രീകൃഷ്ണപുരം, ഷോളയൂർ, മണ്ണൂർ,  കൊഴിഞ്ഞാമ്പാറ, കൊടുമ്പ്, കാവശ്ശേരി, കാരാകുറുശ്ശി, കണ്ണമ്പ്ര, കാഞ്ഞിരപ്പുഴ 2 വീതം, വിളയൂർ, തൃക്കടീരി, പുതൂർ, പുതുനഗരം, പൊൽപ്പുള്ളി, പെരുമാട്ടി, കുലുക്കല്ലൂർ, ചാലിശ്ശേരി ഒരാൾ വീതം.

ടെസ്റ്റ്  പോസിറ്റിവിറ്റി 12% 

ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12%. അതായത് 100 പേരെ പരിശോധിച്ചതി‍ൽ 12 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ശരാശരിക്കു താഴെയാണെങ്കിലും ഒട്ടും ആശ്വാസം ഉള്ള കണക്കല്ല ഇത്. 

കൈവിട്ട് പാലക്കാട് നഗരം; ഇന്നലെ 127

ജില്ലയിൽ കൂടുതൽ കോവിഡ് വ്യാപനം പാലക്കാട് നഗരസഭാ പരിധിയിൽ. ഇന്നലെ നഗരസഭാ പരിധിയിൽ 127 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 9 ദിവസത്തിനിടെ പാലക്കാട് നഗരസഭാ പരിധിയിൽ 629 പേർക്കു കോവിഡ് പോസിറ്റീവ് ആയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com