ADVERTISEMENT

കുമരനല്ലൂർ ∙ സ്വാതന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് സുശീലാമ്മയ്ക്ക് ആഘോഷങ്ങളില്ലാതെ നൂറാം പിറന്നാൾ. മദ്രാസിലെ ബിരുദ പഠനത്തിനിടെ മഹാത്മജിയുടെ പ്രാർഥനാ യോഗത്തിൽ സന്നദ്ധ പ്രവർത്തകയായ സുശീല, ബിടിക്ക് പഠിക്കുന്ന അവസരത്തിലാണു സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാകുന്നതും തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുന്നതും. മൂന്ന് മാസം വെല്ലൂർ ജയിലിലെ തടവ് ശിക്ഷയ്ക്കു ശേഷം കേരളത്തിൽ തിരിച്ചെത്തിയ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ മഹിളാ വിഭാഗം സെക്രട്ടറിയായി ചുമതലയേറ്റു.

പയ്യന്നൂർ മുതൽ തൃശൂർ വരെ കോൺഗ്രസ് ദേശീയ പ്രസ്ഥാനത്തിന്റെ പ്രചാരകയായും പ്രവർത്തിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തൊഴിൽ പരിശീലനത്തിന് ആനക്കര മേഖലിയിൽ പ്രത്യേകം സൗകര്യമൊരുക്കുന്നതിന് അവർ വഹിച്ച പങ്ക് വളരെ വലുതാണ്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായതിനാലും കോവിഡ് നിയന്ത്രണമുള്ളതിനാലും പിറന്നാൾ ആഘോഷങ്ങൾ പാടെ ഒഴിവാക്കുകയായിരുന്നു. 

നിറപുഞ്ചിരിയോടെ ഏവരേയും സ്വീകരിച്ച് സൽകരിച്ചിരുന്ന സ്നേഹനിധിയായ സുശീലാമ്മയ്ക്ക് നാടിന്റെ ആശംസകളും പ്രാർഥനകളും എന്നും ഒപ്പമുണ്ട്. വി.ടി.ബൽറാം എംഎൽഎ, ആനക്കര പഞ്ചായത്ത് അധ്യക്ഷൻ കെ.മുഹമ്മദ് എന്നിവർ വടക്കത്ത് തറവാട്ടിലെത്തി ആശംസകൾ നേർന്നു. സുശീലാമ്മയുടെ മകൾ നന്ദിത സുശീലാമ്മയ്ക്കുള്ള പൊന്നാട വി.ടി.ബൽറാമിൽനിന്ന് ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com