ADVERTISEMENT

പാലക്കാട് ∙ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ ഇബ്രാഹിം ഖാൻ (26), സലീം ഹസൻ (29) എന്നിവരെ റെയിൽവേ സംരക്ഷണ സേന കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസും ചേർന്നു പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടി. ലക്ഷങ്ങൾ വിലവരുന്ന വിദേശ നിർമിത ഉപകരണങ്ങളും ഇവരിൽനിന്നു കണ്ടെത്തി.

ഇന്നലെ രാവിലെ 10ന് എത്തിയ ധൻബാദ്–ആലപ്പുഴ സ്പെഷൽ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ചെറിയ ഉരുള രൂപത്തിലായിരുന്ന സ്വർണത്തിനു 11 ലക്ഷം രൂപ വിലവരും. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു വിദേശ നിർമിത ഉപകരണങ്ങൾ. കസ്റ്റംസ് സൂപ്രണ്ട് കെ. ഉണ്ണിക്കൃഷ്ണൻ, ഇൻ‌സ്പെക്ടർ പി. മനീഷ്, ആർപിഎഫ് ഇൻ‌സ്പെക്ടർ രോഹിത് കുമാർ, എഎസ്ഐ കെ. സജു, വി. സവിൻ, അബ്ദുൽ സത്താർ, കെ. അശോക്, ഒ.കെ. അജീഷ് എന്നിവർ ചേർന്നാണു സ്വർണം പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com