ADVERTISEMENT

പാലക്കാട് ∙ ആരോഗ്യ പ്രവർത്തകരുടെ കുറവ് കോവിഡ് പ്രതിരോധത്തെയും ചികിത്സയെയും ബാധിക്കാതിരിക്കാൻ ഹൗസ് സർജൻമാരുടെയും അവസാന വർഷ എംബിബിഎസ് വിദ്യാർഥികളുടെയും സേവനം കൂടി ഉപയോഗപ്പെടുത്താൻ നടപടി തുടങ്ങി.

∙ ജില്ലയിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ 65 ഡോക്ടർമാരുടെ സേവന കാലാവധി 3 മാസത്തേക്കു കൂടി നീട്ടാൻ മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യ സർവകലാശാലയുടെ അനുമതി തേടി. ഉടൻ അനുമതി ലഭിച്ചേക്കും.
∙ 3 മാസം കഴിയുമ്പോഴേക്കും അടുത്ത ബാച്ച് ഹൗസ് സർജൻമാർ എത്തും. അതുവരെ നിലവിലുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തുക വഴി ചികിത്സാ പ്രതിസന്ധി ഒഴിവാക്കും.
∙ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളുടെ സേവനം നിലവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. കേന്ദ്രാനുമതി കൂടി ലഭിച്ചതോടെ ഇവരുടെ സേവനം ടെലി കൺസൽറ്റേഷൻ, നേരിയ കോവിഡ് ബാധയുള്ളവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തും.
∙ ദേശീയ ആരോഗ്യ ദൗത്യം വഴി കൂടുതൽ ഡോക്ടർ, നഴ്സ്, ഇതര ആരോഗ്യ പ്രവർത്തകർ എന്നിവരെ നിയമിക്കാനും നടപടി തുടങ്ങി.

കോവിഡ് വ്യാപനം

പാലക്കാട് നഗരസഭാ പരിധിയിൽ 425, പുതുശ്ശേരി 121, കൊല്ലങ്കോട് 100, അകത്തേത്തറ 82, ആലത്തൂർ 73, മങ്കര 72, മണ്ണൂർ 65, കൊഴിഞ്ഞാമ്പാറ 64, ഷൊർണൂർ 60, ഓങ്ങല്ലൂർ 57, കാവശ്ശേരി 55, കൊപ്പം 54, ചിറ്റൂർ-തത്തമംഗലം 53, ഒറ്റപ്പാലം 52, ചാലിശ്ശേരി, പറളി 51 വീതം, വിളയൂർ 48, പല്ലശ്ശന, പുതുപ്പരിയാരം 47, അഗളി 44, നെന്മാറ, വടക്കഞ്ചേരി 43, പട്ടിത്തറ, വണ്ടാഴി 41, മണ്ണാർക്കാട്, പിരായിരി 40, എരിമയൂർ, കപ്പൂർ 39, പട്ടാമ്പി 38, അയിലൂർ 35, പുതുക്കോട് 32, തിരുവേഗപ്പുറ 31, കോട്ടായി 30, കുത്തനൂർ, നാഗലശ്ശേരി, തെങ്കര 29, കൊടുവായൂർ, കോങ്ങാട് 28,

കണ്ണാടി, കാരാകുറുശ്ശി 27, മുതലമട, തരൂർ 26, എലപ്പുള്ളി 25, കിഴക്കഞ്ചേരി, മരുതറോഡ് 24, വാണിയംകുളം 23, മാത്തൂർ, തേങ്കുറുശ്ശി 22, അമ്പലപ്പാറ, ആനക്കര, കുമരംപുത്തൂർ 21, കാഞ്ഞിരപ്പുഴ 20, എരുത്തേമ്പതി, പരുതൂർ, തച്ചനാട്ടുകര, വടവന്നൂർ 19, അലനല്ലൂർ, എലവഞ്ചേരി, ലക്കിടി-പേരൂർ, മുതുതല, തച്ചമ്പാറ, തിരുമിറ്റക്കോട് 18, ചെർപ്പുളശ്ശേരി, കേരളശ്ശേരി, കോട്ടോപ്പാടം, മേലാർകോട്, തൃത്താല 17, മുണ്ടൂർ 16, നല്ലേപ്പിള്ളി, വല്ലപ്പുഴ 15, കണ്ണമ്പ്ര, കുഴൽമന്ദം നെല്ലായ, പെരിങ്ങോട്ടുകുറുശ്ശി, പുതുനഗരം 13, കൊടുമ്പ്, കുലുക്കല്ലൂർ, പെരുവെമ്പ് 12, അനങ്ങനടി, മലമ്പുഴ, വടകരപ്പതി 11, വെള്ളിനേഴി 10, കരിമ്പുഴ 9, പട്ടഞ്ചേരി, പെരുമാട്ടി, തൃക്കടീരി 8, കടമ്പഴിപ്പുറം, കരിമ്പ, പൂക്കോട്ടുകാവ് 6, ചളവറ, പൊൽപുള്ളി, ശ്രീകൃഷ്ണപുരം 5, പുതൂർ 3, ഷോളയൂർ 2.

440 കേസുകൾ റജിസ്റ്റർ ചെയ്തു

∙ ജില്ലയിൽ സെക്‌ടറൽ മജിസ്ട്രേട്ടുമാർ നടത്തിയ പരിശോധനയിൽ 440 കേസുകൾ റജിസ്റ്റർ ചെയ്തു.
∙ പൊലീസ് നടത്തിയ പരിശോധനയിൽ 16 കേസ് റജിസ്റ്റർ ചെയ്തു. 24 പേരെ അറസ്റ്റ് ചെയ്തു. 2 വാഹനങ്ങൾ പിടിച്ചെടുത്തു.
∙ മാസ്ക് ധരിക്കാതെ പൊതു സ്ഥലത്തേക്ക് ഇറങ്ങിയതിന് 738 പേർക്കെതിരെ കേസ്.

അതിഥിത്തൊഴിലാളികൾ: ഹെൽപ് ലൈൻ നമ്പർ

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളെ സഹായിക്കാൻ ജില്ലാ ലേബർ ഓഫിസിൽ ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു. 0491 - 2505582, 2505583, 2505585, 2505587, 2505589 അതിഥി തൊഴിലാളികൾക്ക് ഈ നമ്പറുകളിൽ വിളിച്ചു സഹായം തേടാം.

രണ്ടിടത്തു മാത്രംകുത്തിവയ്പ് (കോവാക്സീൻ)

ജില്ലയിൽ ഇന്നു പാലക്കാട് മെഡിക്കൽ കോളജ് (300 ഡോസ്), ചിറ്റൂർ താലൂക്ക് ആശുപത്രി (200 ഡോസ്) എന്നിവിടങ്ങളിൽ മാത്രമാണു കുത്തിവയ്പ്. കോവാക്സീൻ ആണു കുത്തിവയ്ക്കുക. ഒന്ന്, രണ്ട് ഡോസ് കുത്തിവയ്പ് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com