ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കടന്നു മുകളിലേക്ക്. 2020 മാർച്ച് 24 മുതൽ ഇന്നലെ വരെ ജില്ലയിൽ 1,01,943 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 73,226 പേർ കോവിഡ് മുക്തി നേടി. നിലവിൽ ചികിത്സയിലുള്ളതു 27,138 പേർ. ജില്ലയിൽ കോവിഡ് വ്യാപനം പിടിവിട്ട അവസ്ഥയിലാണ്. മരണ നിരക്കും ഉയരുന്നു. ജില്ല ഒട്ടാകെ ഒരു കോവിഡ് ക്ലസ്റ്റർ എന്ന സ്ഥിതിയിലാണ്. ഇന്നലെ 2950 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. ഇതിൽ 1363 പേർക്കു സമ്പർക്കം വഴിയാണു കോവിഡ്. 1555 കേസുകളിൽ ഉറവിടം വ്യക്തമല്ല.

13 ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. കോവിഡ് മുക്തി നിരക്ക് ഉയർന്നു. ഇന്നലെ 2488 പേർ മുക്തരായി. കോവിഡ് നെഗറ്റീവ് മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റത്തെത്തുടർന്നാണ് ഉയർന്ന മുക്തി നിരക്ക്. ഇന്നലെ 11,320 പേരെ പരിശോധിച്ചതിൽ 2950 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 26.06 % ്ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

ഇന്നലെ വ്യാപനം ഇങ്ങനെ

പാലക്കാട് നഗരസഭ സ്വദേശികൾ– 375, പിരായിരി– 100, പട്ടഞ്ചേരി– 99, പുതുശ്ശേരി– 87, ഒറ്റപ്പാലം നഗരസഭ– 85, ഷൊർണൂർ നഗരസഭ– 71, കിഴക്കഞ്ചേരി– 65, കൊല്ലങ്കോട്– 63, കാവശ്ശേരി– 57, അയിലൂർ, ഓങ്ങല്ലൂർ– 54 വീതം, വടക്കഞ്ചേരി– 53, തൃത്താല– 50, അഗളി, അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം, എരിമയൂർ– 49, ആലത്തൂർ– 48, കപ്പൂർ– 45, കണ്ണാടി– 43, പട്ടിത്തറ– 41, പുതുപ്പരിയാരം– 40, പറളി– 39, കൊടുവായൂർ– 38, മങ്കര– 37, നല്ലേപ്പിള്ളി– 32, കുത്തനൂർ, തിരുവേഗപ്പുറ– 31, പല്ലശ്ശന– 30, മണ്ണാർക്കാട്, നെന്മാറ, തരൂർ, വിളയൂർ– 29, അമ്പലപ്പാറ– 28, ചാലിശ്ശേരി, പുതുക്കോട്, തെങ്കര– 26, മേലാർകോട്, നാഗലശ്ശേരി– 25, അകത്തേത്തറ, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കുഴൽമന്ദം, പുതൂർ –24, മുതലമട, പട്ടാമ്പി, പെരുമാട്ടി– 23.

ആനക്കര, കാരാകുറുശ്ശി, കൊടുമ്പ്, വാണിയംകുളം– 22, കൊപ്പം, വണ്ടാഴി– 21, പരുതൂർ, തേങ്കുറുശ്ശി– 20, കണ്ണമ്പ്ര– 19, മാത്തൂർ, മുതുതല –18, കോട്ടോപ്പാടം, മലമ്പുഴ, മരുതറോഡ്, നെല്ലായ– 17, അനങ്ങനടി, കരിമ്പ– 16, ചളവറ, മണ്ണൂർ, മുണ്ടൂർ, വടവന്നൂർ –15, കൊഴിഞ്ഞാമ്പാറ, ലക്കിടി പേരൂർ, പെരുവെമ്പ്, പൊൽപ്പുള്ളി, വടകരപ്പതി– 14, ചെർപ്പുളശ്ശേരി, കരിമ്പുഴ, കോങ്ങാട്, പെരിങ്ങോട്ടുകുറുശ്ശി, വല്ലപ്പുഴ –13, കോട്ടായി– 12, കേരളശ്ശേരി– 11, പുതുനഗരം– 10, കടമ്പഴിപ്പുറം, തിരുമിറ്റക്കോട്– 9, കുലുക്കല്ലൂർ– 8, കുമരംപുത്തൂർ– 7, എലവഞ്ചേരി, തച്ചമ്പാറ, തച്ചനാട്ടുകര– 6, ശ്രീകൃഷ്ണപുരം, വെള്ളിനേഴി– 5, തൃക്കടീരി– 4, പൂക്കോട്ടുകാവ്– 3, ഷോളയൂർ– 2, എരുത്തേമ്പതി, നെല്ലിയാമ്പതി ഒരാൾ വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com