ADVERTISEMENT

സമരങ്ങളിലും സംവാദങ്ങളിലും തിളങ്ങിയ എം.ബി.രാജേഷാണ് എൽഡിഎഫ് സർക്കാരിന്റെ രണ്ടാമൂഴത്തിൽ നിയമസഭ നിയന്ത്രിക്കുക. പുതിയ സ്ഥാനത്തെക്കുറിച്ച്, മണ്ഡലത്തെക്കുറിച്ചു രാജേഷ് മനേ‍ാരമയേ‍ാടു സംസാരിക്കുന്നു:

അപ്രതീക്ഷിതമായി പാർട്ടി വലിയ ചുമതല ഏൽപിച്ചതിനെക്കുറിച്ച്?

∙ ഏൽപിച്ച ചുമതല കൃത്യമായി, മികവേ‍ാടെ നിറവേറ്റുകയാണു ലക്ഷ്യം. ഇന്നേ‍ാളം അങ്ങനെയാണു ചെയ്തിട്ടുള്ളതെന്ന് ഉറച്ചു വിശ്വസിക്കുന്നു. പാർട്ടി തീരുമാനമനുസരിച്ചാണു തൃത്താലയിൽ സ്ഥാനാർഥിയായത്. കടുത്ത മത്സരത്തിലൂടെ മണ്ഡലം പിടിച്ചെടുത്തു. പുതിയ ചുമതലയെക്കുറിച്ചു  ബേ‍ാധവാനാണ്.

ജയിച്ചാൽ മന്ത്രിയാകുമെന്നു നേരത്തെ പ്രചാരണമുണ്ടായി?

∙ അത്തരം പ്രചാരണങ്ങളും ഊഹാപേ‍ാഹങ്ങളുമെ‍ാന്നും ശരിയല്ലെന്നു തെളിഞ്ഞല്ലേ‍ാ. പല മാനദണ്ഡങ്ങളും കണക്കിലെടുത്തും വിലയിരുത്തിയും പരിശേ‍ാധിച്ചുമാണു സിപിഎം തീരുമാനമെടുക്കുക. അതുവരെ ഒരു കണക്കുകൂട്ടലിനും വിചാരങ്ങൾക്കും പ്രസക്തിയില്ല. 

തുടക്കക്കാരനെന്ന നിലയിൽ സഭാ നടത്തിപ്പ് എത്രത്തേ‍ാളം എളുപ്പമാകും?

∙ പാർലമെന്റ് അംഗമായുള്ള പ്രവർത്തനപരിചയം നിയമസഭാ സ്പീക്കർ എന്ന നിലയിൽ സഹായമാകും. ചില നടപടികളിൽ വലിയ മാറ്റമുണ്ടെന്നു മനസ്സിലായി. മുൻ സ്പീക്കർമാരായ പി. ശ്രീരാമകൃഷ്ണൻ, കെ. രാധാകൃഷ്ണൻ, മുൻ ലേ‍ാക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി എന്നിവരിൽ നിന്നു നടപടികളെക്കുറിച്ചു നിർദേശങ്ങളും ഉപദേശങ്ങളും തേടും.

സ്പീക്കറാകുമ്പേ‍ാൾ മണ്ഡലത്തിന്റെ കാര്യത്തിൽ ഇടപെടാനുള്ള പരിമിതികൾ ?

∙ഒട്ടുമില്ല, സ്പീക്കർ സ്ഥാനം അതിനെ‍ാരു തടസ്സമല്ല. പകരം അതു  മണ്ഡലത്തിനു കൂടുതൽ ഗുണകരമാകും. മറ്റേതു ജനപ്രതിനിധിയെപ്പോലെയും എനിക്കും മണ്ഡലത്തിൽ എത്താനും പ്രവർത്തിക്കാനുമാകും. തൃത്താലയിൽ ഒ‍ാഫിസ് തുറക്കും. എല്ലാ വകുപ്പു മന്ത്രിമാരുമായുമുളള അടുപ്പവും ബന്ധവും വികസനപ്രവർത്തനം മുടക്കമില്ലാതെ നടത്താൻ സഹായിക്കും. മത്സരസമയത്തു മണ്ഡലത്തിലെ ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ എല്ലാം പാലിക്കും. നിരീക്ഷണത്തിനും വിലയിരുത്തലിനും സംവിധാനമെ‍ാരുക്കും. 

പ്രതിപക്ഷത്ത് എണ്ണം കുറഞ്ഞതു സഭാ നടത്തിപ്പിനെ സഹായിക്കുമെന്നുണ്ടേ‍ാ?

∙ആ നിഗമനത്തേ‍ാടു യേ‍ാജിക്കുന്നില്ല. അംഗങ്ങളുടെ എണ്ണം നേ‍ാക്കിയല്ല പ്രതിപക്ഷത്തിന്റെ ശക്തിയും ഇടപെടൽ സാധ്യതകളും വിലയിരുത്തേണ്ടത്. പ്രതിപക്ഷത്തിന് അവരുടേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. അംഗങ്ങളുടെ സംഖ്യയ്ക്കുമപ്പുറമാണു പ്രതിപക്ഷത്തിന്റെ ശക്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com