ADVERTISEMENT

പാലക്കാട് ∙ സ്ഥാപനത്തിനു മുന്നിൽ ആയുർവേദ മരുന്നുകളുടെ വിശദാംശങ്ങളടക്കിയ പോസ്റ്ററുകൾ. പിന്നിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്. ഇന്നലെ പൊലീസ് പരിശോധനയ്ക്ക് എത്തും വരെ അവിടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉള്ള വിവരം പരിസരവാസികൾക്കുപോലും അറിയില്ലായിരുന്നു. നഗരത്തിൽ മേട്ടുപ്പാളയം സ്ട്രീറ്റിൽ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് 2 മുറികളിൽ വ്യാജ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.

സ്ഥാപനം അടഞ്ഞുകിടക്കുകയാണെങ്കിലും ഇവിടെ ആളുകൾ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. സ്ഥാപനത്തിൽ നിന്നു മരുന്നു വിതരണം നടത്തിയതിനു സൂചനകളൊന്നുമില്ല. നഗരത്തിൽ ഇത്തരമൊരു സ്ഥാപനം പ്രവർത്തിച്ചിരുന്നതിന്റെ ഞെട്ടലിലാണ് പൊലീസും. നഗരത്തിന്റെ ഹൃദയഭാഗം കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ചു ദൂരൂഹതയും ഏറെയാണ്.

സമാന്തര എക്സ്ചേഞ്ച്

വിദേശത്തു നിന്നു വരുന്ന ഫോൺ കോളുകൾ ഇന്റർനെറ്റിന്റെ സഹായത്തോടെ ലോക്കൽ നമ്പറിൽ നിന്നു ലഭിക്കാവുന്ന തരത്തിലേക്കു മാറ്റുകയാണു സമാന്തര സംവിധാനം. ഏതു രാജ്യത്തിൽ നിന്നുള്ള കോളാണെന്നു പോലും കണ്ടെത്താൻ കഴിയാത്തതിനാൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കോ, കള്ളക്കടത്തനോ ഉപയോഗിച്ചാൽ പോലും തിരിച്ചറിയാൻ കഴിയില്ലെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. കൂടാതെ രാജ്യാന്തര കോളുകൾക്ക് സർക്കാരിനു ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികൾക്കുള്ള വരുമാനവും നഷ്ടമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com