ADVERTISEMENT

ആലത്തൂർ∙ ഓഗസ്റ്റ് 30 മുതൽ കാണാതായ സൂര്യ കൃഷ്ണയെ(21) തേടി അന്വേഷണം തെക്കൻ ജില്ലകളിലും. ഗോവ, തമിഴ്നാട് എന്നിവിടങ്ങളിലേക്കു പോയ അന്വേഷണ സംഘം തുമ്പൊന്നും കിട്ടാതെ മടങ്ങി. പുതിയങ്കം തെലുങ്കത്തറ രാധാകൃഷ്ണന്റെയും സുനിതയുടെ മകളായ സൂര്യ ആലത്തൂർ ടൗണിലെ സ്റ്റാളിലേക്കു ബുക്ക് വാങ്ങാൻ പോയതാണ്. പിന്നീട് മടങ്ങി വന്നില്ല. ദേശീയപാത ആലത്തൂരിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്കു നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

സൂര്യ കൃഷ്ണ

ഇതിന്റെ അടിസ്ഥാനത്തിൽ തെക്കൻ ജില്ലകളിലും അന്വേഷണം നടത്തുന്നുണ്ട്. തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലടക്കം ഫോട്ടോ സഹിതം നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്.  അവിടെയുള്ള മലയാളി അസോസിയേഷനുകളുടെ സഹകരണവും തേടിയിട്ടുണ്ട്. പാലക്കാട് മേഴ്സി കോളജിലെ ബിഎ ഇംഗ്ലിഷ് രണ്ടാം വർഷ വിദ്യാർഥിനി ആണ് സൂര്യ.

English Summary: Police search for Surya Krishna in southern districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com