ADVERTISEMENT

പാലക്കാട് ∙ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു സ ഞ്ജിത്തിന്റെ കൊലപാതകം. പട്ടാപ്പകൽ കൊലപാതകം നടത്തി പ്രതികൾ കടന്നുകളയുകയും ചെയ്തു.  ഇത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. കൊലപാതകം സംസ്ഥാനത്തു രാഷ്ട്രീയ വിവാദമായി മാറിയതോടെ കൃത്യമായ ആസൂത്രണണത്തോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടെ 34 പേരടങ്ങിയ സംഘം നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് 8 ദിവസം പിന്നിടുമ്പോൾ പ്രതികളിലൊരാൾ വലയിലായത്. 

സഞ്ചരിച്ച കാറിന്റെ നമ്പർ ഉൾപ്പെടെ മാറ്റി എത്തിയ അക്രമിസംഘത്തെ മറ്റൊരു വാഹനത്തിന്റെ നമ്പറിനു പിന്നാലെ പോയി പൊലീസ് കണ്ടുപി‍ടിക്കുകയായിരുന്നു. മൊബൈൽ ഫോൺ തെളിവുകൾ പോലും അവശേഷിപ്പിക്കാതെ അതിവിദഗ്ധമായാണു പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഒരു തുമ്പും പൊലീസിനു ലഭിച്ചില്ല. ആകെ ലഭിച്ചതു പ്രതികൾ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങളായിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു തുടരന്വേഷണം. 

കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യയുൾപ്പെടെയുള്ളവരിൽനിന്നു ലഭിച്ച ദൃക്സാക്ഷി വിവരങ്ങൾ നിർണായകമായി. ഇതിലൂടെ പ്രതികളിലൊരാളുടെ രൂപരേഖയും തയാറാക്കിയിരുന്നു. ദൃക്സാക്ഷികളുള്ള കേസിൽ അത്തരം നടപടികൾ നിർണായകമാണെന്നു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. 33 വെട്ടുകൾ സഞ്ജിത്തിന്റെ ദേഹത്തുണ്ടായിരുന്നുവെന്നും ഇതിൽ തലയിൽ ഏറ്റ 6 വെട്ടുകളാണു മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചും‌‌‌ അന്വേഷണം എൻഐഎക്കു വിടണമെന്ന് ആവശ്യപ്പെട്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്നലെ നേരിൽ കണ്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com