ADVERTISEMENT

പെരുവെമ്പ് ∙ യുവതിയെ റോഡരികിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മുതലമട ചെമ്മണാംപതി വടക്കേ കോളനിയിൽ ജാൻ ബീവിയെയാണ് (40) ഇന്നലെ രാവിലെ 6.30നു പെരുവെമ്പ് മന്ദത്തുകാവ് ചോറക്കോട് ചിറ്റൂർപ്പുഴ കനാലിനു സമീപം കഴുത്തിനും കൈകൾക്കും ആഴത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവെന്നു സംശയിക്കുന്ന അയ്യപ്പൻ എന്ന ബഷീറിനെ പൊലീസ് തിരയുന്നു. മൃതദേഹത്തിനു സമീപത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പി, മൊബൈൽ ഫോൺ, മുഷിഞ്ഞ വസ്ത്രങ്ങൾ അടങ്ങിയ സഞ്ചി എന്നിവ കണ്ടെത്തി.

 '   ജാൻ ബീവി റോഡരികിൽ വെട്ടേറ്റു മരിച്ച സ്ഥലത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയപ്പോൾ. ജാൻ ബീവിയെ ആക്രമിച്ചുവെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ് മണം പിടിച്ച ശേഷം സ്ഥലത്തു പരതുന്ന പൊലീസ് നായ. 			         ചിത്രം: മനോരമ
' ജാൻ ബീവി റോഡരികിൽ വെട്ടേറ്റു മരിച്ച സ്ഥലത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയപ്പോൾ. ജാൻ ബീവിയെ ആക്രമിച്ചുവെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ് മണം പിടിച്ച ശേഷം സ്ഥലത്തു പരതുന്ന പൊലീസ് നായ. ചിത്രം: മനോരമ

കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജാൻ ബീവിയെയും ബഷീറിനെയും കഴിഞ്ഞ കുറച്ചു കാലങ്ങളായി പെരുവെമ്പിലും സമീപ പ്രദേശങ്ങളിലുമായി കണ്ടിരുന്നതായി ചോറക്കോട് ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ പറഞ്ഞു. പുല്ലുവെട്ടൽ, പാഴ്മരങ്ങൾ മുറിച്ചു മാറ്റൽ, തെങ്ങുകയറ്റം തുടങ്ങിയ തൊഴിൽ ചെയ്ത് ഉപജീവനം നയിക്കുന്നവരാണ് ഇരുവരും.

ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസും പുതുനഗരം പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.പരേതരായ ബാപ്പു സാഹിബ് – സാറാമ്മ ദമ്പതികളുടെ മകളാണു ജാൻ ബീവി. മകൾ: നബീസ. മരുമകൻ: റിയാസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com