ADVERTISEMENT

മുതലമട ∙ അഞ്ചു മാസം മുൻപു കാണാതായ മകൻ ഒരു നാൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ശബരിമുത്തു മകന്റെ വിവരങ്ങളറിയാതെ വിട പറഞ്ഞു. ചപ്പക്കാട് ലക്ഷം വീട് കോളനിയിൽ നിന്ന് ഓഗസ്റ്റ് 30നു കാണാതായ സ്റ്റീഫൻ എന്ന സാമുവലിന്റെ അച്ഛൻ ശബരിമുത്തു(52) ആണ് ഇന്നലെ മരിച്ചത്. അസുഖ ബാധിതനായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഓഗസ്റ്റ് 30നു വീട്ടിൽ വന്ന ശേഷം ജോലി ചെയ്യുന്ന തോട്ടത്തിലേക്കു പോയ സാമുവലിനെയും സുഹൃത്ത് മുരുകേശനെയും കാണാതാവുകയായിരുന്നു.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും 145 ദിവസം അന്വേഷിച്ചിട്ടും സൂചന ലഭിക്കാത്തതു കുടുംബത്തെ തളർത്തിയിരുന്നു.കന്നുകാലികളെ വളർത്തുകയും തോട്ടം പണിക്കു പോകുകയും ചെയ്തിരുന്ന ശബരിമുത്തു മകനെ കാണാതായതിന്റെ മനോവിഷമത്തിൽ തളർന്ന നിലയിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളിൽ നിന്നു ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം ഒട്ടേറെ തവണ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ജോലി ചെയ്യുന്ന തോട്ടത്തിൽ വർഷങ്ങളായി താമസിക്കുന്ന മകൻ ദൂരെയെങ്ങും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ശബരിമുത്തുവും കുടുംബാംഗങ്ങളും.

കാണാതായ ദിവസം വൈകിട്ടു വീട്ടിൽ വന്നപ്പോഴും തോട്ടത്തിലേക്കു തിരിച്ചു പോകുന്നുവെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഓഗസ്റ്റ് 30നു രാത്രി സാമുവലിനെയും സ്റ്റീഫനെയും കോളനിയിൽ കണ്ടവരുണ്ട്. സാമുവലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ 30നു രാത്രി 8നു ചപ്പക്കാട് പ്രദേശത്താണ് അവസാനമായി ഉപയോഗിച്ചതായി കാണുന്നത്. ശബരിമുത്തുവിന്റെ ഭാര്യ: പാപ്പാത്തി. മറ്റു മക്കൾ: ജോൺസൺ, രാജു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com