പത്തോളം തെങ്ങും കുത്തി മറിച്ചിട്ടു, റെയിൽവേ ട്രാക്ക് മുറിച്ചു കടന്നെത്തി ആനക്കൂട്ടം...

kollam news
SHARE

വാളയാർ ∙ ഇടവേളയ്ക്കു ശേഷം വാളയാർ‍ വനയോരമേഖല വീണ്ടും കാട്ടാന ഭീതിയിൽ. വാധ്യാർചള്ളയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കൊയ്ത്തിനു പാകമായ പത്തേക്കറിലേറെ നെൽക്കൃഷി ചവിട്ടി നശിപ്പിച്ചു. മാവുകളും പച്ചക്കറി കൃഷിയും നശിപ്പിച്ച കാട്ടാനകൾ പത്തോളം തെങ്ങും കുത്തി മറിച്ചിട്ടു. കഴിഞ്ഞ രാത്രിയെത്തിയ ആനക്കൂട്ടം പുലർച്ചെയാണു ജനവാസമേഖല വിട്ടു പോയത്. 6 അംഗ ആനക്കൂട്ടത്തിനൊപ്പം ഒരു കുട്ടിയാനയും ഉണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു.

റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാണ് ഇവ വാധ്യാർചള്ളയിലേക്ക് എത്തിയത്. വനംവകുപ്പ് വാച്ചർമാർ സ്ഥലത്തെത്തി കാട്ടാനകളെ പന്തം കാട്ടിയും പടക്കമെറിഞ്ഞും ജനവാസമേഖലയിൽ നിന്നു അകറ്റിയതാൽ കൂടുതൽ അപകടമുണ്ടായില്ല. ഉൾവനത്തിലേക്കു കയറിയെങ്കിലും ഇവ വീണ്ടും തിരിച്ചിറങ്ങുമെന്ന ആശങ്കയിലാണു നാട്ടുകാർ. കാട്ടരുവികൾ വറ്റിയതും ഭക്ഷ്യവസ്തുക്കൾ ഇല്ലാത്തതുമാകാം കാട്ടാനക്കൂട്ടം ജനവാസസമേഖലയിൽ നിലയുറപ്പിക്കാൻ കാരണമെന്നും വേനൽ കനക്കും മുൻപു വനത്തിൽ കൃത്രിമ തടയണ ഒരുക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA