ദേശീയപാതയ്ക്ക് പുതുമോടി; പുത്തൻ ചെടികൾ ഒരുങ്ങുന്നു

വാളയാർ – വടക്കഞ്ചേരി ദേശീയപാതയിൽ മീഡിയനിലെ കരിഞ്ഞ ചെടികൾക്കു പകരം പുതിയ ചെടികൾ നടുന്ന ജീവനക്കാർ.
SHARE

പാലക്കാട് ∙ ദേശീയപാതയിൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ഭാഗത്തു ചെടികൾ മാറ്റിനട്ടു തുടങ്ങി. മുൻപുണ്ടായിരുന്ന ചെടികളിൽ ചിലത് ഉണങ്ങിയ സാഹചര്യത്തിലാണു പുതിയ ചെടികൾ നടുന്ന പ്രവൃത്തി ആരംഭിച്ചത്. ഒരാഴ്ചയിലേറെയായി നടന്നു വരുന്ന പ്രവൃത്തി ഈ മാസം തന്നെ പൂർത്തിയാക്കാനാണു ശ്രമം. ഉണങ്ങിപ്പോയ ചെടികൾക്കു പകരമായാണു പുതിയ ചെടികൾ നടുന്നത്. മറ്റു ചെടികൾക്കു തടമെടുക്കലും നടന്നുവരികയാണ്.

കത്തുന്ന വെയിലിലും പത്തോളം ജോലിക്കാരാണു ചെടി നടുന്നത്. ഇതിനോടകം 1500ലധികം ചെടികൾ മാറ്റിനട്ടു കഴിഞ്ഞു. കോയമ്പത്തൂരിൽ നിന്ന് 3500 ചെടികളാണു മാറ്റി നടാനായി എത്തിക്കുന്നത്. ദേശീയപാതയിൽ 10,000 ചെടികളാണ് ആകെ നടുന്നത്. ‍ടെക്കോമ ചെടികളാണ് വച്ചു പിടിപ്പിക്കുന്നത്. വടക്കഞ്ചേരി മുതൽ ആലത്തൂർ വരെയും ചെടി നടീൽ പൂർത്തിയായി. ദേശീയ പാത അതോറിറ്റി കരാർ പ്രകാരം ക്യൂബ് ഹൈവേയ്സ് എന്ന കമ്പനിയാണു ചെടികൾ പരിപാലിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS