ADVERTISEMENT

ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലയിലും പങ്ക്

പാലക്കാട് ∙ ആർഎസ്എസ് നേതാവ് മൂത്താന്തറ ആരപ്പത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കൊടുവായൂർ നവക്കോട് എപി സ്ട്രീറ്റിൽ ജിഷാദ് (31) ആണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കുന്നതിലും പ്രതിക്കു മുഖ്യപങ്കുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു.2008 മുതൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്ന ജിഷാദ് 2017ലാണ് ഫയർ സർവീസിൽ പ്രവേശിക്കുന്നത്. മലപ്പുറത്താണു നിയമനമെങ്കിലും വർക്ക് അറേഞ്ച്മെന്റ് പ്രകാരമാണു കോങ്ങാട് ഫയർ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നത്.

2021 നവംബർ 15ന് ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു പങ്കുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. സഞ്ജിത് ഭാര്യവീട്ടിലേക്കു താമസം മാറ്റിയതടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു കൈമാറിയതു ജിഷാദാണെന്നു പൊലീസ് പറയുന്നു. ഈ കേസിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അറസ്റ്റ് വിവരം പൊലീസ് ഫയർഫോഴ്സിനെ അറിയിക്കുന്നതോടെ വകുപ്പുതല നടപടികളും ഉണ്ടാകും.

എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമായാണു മേലാമുറിയിൽ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 15നാണു സുബൈർ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസമായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. സുബൈർ വധക്കേസിൽ ആർഎസ്എസ് ജില്ലാ നേതാക്കൾ ഉൾപ്പെടെ 9 പേർ അറസ്റ്റിലായിട്ടുണ്ട്.ശ്രീനിവാസൻ വധക്കേസിൽ, കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരുൾപ്പെടെ ഇതുവരെ 22 പേർ അറസ്റ്റിലായി. മുഖ്യപ്രതികളിൽ ഒരാളെ ഇനിയും തിരിച്ചറിയാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com