ADVERTISEMENT

ഊട്ടി∙ കാലിയായ മദ്യക്കുപ്പി മദ്യക്കടകളിൽ തിരിച്ച് ഏൽപിച്ചാൽ 10 രൂപ ലഭിക്കുന്ന സംവിധാനം നീലഗിരി ജില്ലയിൽ നടപ്പിലായി. ഇതിനായി സർക്കാർ ടാസ്മാക് കടയിൽ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയിൽ സ്റ്റിക്കർ ഒട്ടിച്ചു ന‌ൽകുന്നു. മദ്യം വാങ്ങുന്ന സമയത്ത് അധികമായി ഈടാക്കുന്ന 10 രൂപ സ്റ്റിക്കറോടെ  തിരിച്ചേൽപിച്ചാലാണ് 10 രൂപ തിരികെ ലഭിക്കുക.

എല്ലാതരം കുപ്പികൾക്കും ഇത് ബാധകമാണ്.  നീലഗിരി ജില്ലയിലെ ഏല്ലാ മദ്യക്കടകളിലും ഈ സംവിധാനം നടപ്പിലായി. ഒഴിഞ്ഞ മദ്യക്കുപ്പികൾ ജില്ലയിലെ വനപ്രദേശങ്ങളിൽ വലിച്ചെറിയുന്നത് കാട്ടാനകൾക്കും മറ്റു മൃഗങ്ങൾക്കും ജീവന് ആപത്തായതിനാലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ സമിതി കഴിഞ്ഞ മാസം മുതുമല സന്ദർശിച്ച സമയത്ത് കാലി ബോട്ടിലുകൾ പാതയോരങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ മദ്യവിൽപന നിരോധിക്കാനുള്ള സാധ്യതകളെപ്പറ്റി ആരാഞ്ഞിരുന്നു. തുടർന്നാണ് സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com