ADVERTISEMENT

നെല്ലിയാമ്പതി ∙ ഇന്നലെ പെയ്ത കനത്ത മഴയിൽ നെല്ലിയാമ്പതി മലനിരകളിലെ വെള്ളച്ചാട്ടങ്ങളും ചോലകളും‍ സജീവമായി. തുടർച്ചയായുണ്ടായ പെരുമഴയിൽ നൂറടിപ്പുഴ കരകവിഞ്ഞൊഴുകി. പുഴയോരത്തുള്ള ഏതാനും വീടുകളിൽ വെള്ളംകയറി. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. നൂറടി, കൂനംപാലം, കാരപ്പാറ ജനവാസകേന്ദ്രങ്ങളിൽ വീടുകൾക്കു ചുറ്റും വെള്ളക്കെട്ടുണ്ട്. പോത്തുണ്ടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.

നൂറടി പുഴയിലെ ശുചീകരണ പ്രവൃത്തികൾ പൂർത്തിയാകാത്തതും പുഴയിലേക്കു വീണുകിടക്കുന്ന വൃക്ഷങ്ങളും മരക്കൊമ്പുകളും വള്ളിപ്പടർപ്പുകളും മാറ്റാത്തതും വെള്ളം ഉയരാൻ കാരണമായി. വൈകിട്ടും മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. പുലയമ്പാറയിൽ അഴുക്കുചാൽ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിൽ പരന്നൊഴുകുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കവലയിലെ വെള്ളക്കെട്ടിൽ തങ്ങിനിൽക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായി. സീതാർകുണ്ട് വെള്ളച്ചാട്ടം മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മഴയിൽ സന്ദർശകർ കുടുങ്ങി. അവധി ദിവസമല്ലാത്തതിനാൽ നെല്ലിയാമ്പതിയിൽ സന്ദർശകർ കുറവായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com