75-ാം സ്വാതന്ത്ര്യദിനാഘോഷം: കളറാകും കോട്ടമൈതാനം

alappuzha-75-independence-day-celebration
SHARE

പാലക്കാട് ∙ 75-ാം  സ്വാതന്ത്ര്യദിനാഘോഷം വിപുലമായ സജ്ജീകരണങ്ങളോടെ പാലക്കാട് കോട്ടമൈതാനത്ത് ആഘോഷിക്കും. ജില്ല മുഴുവൻ പങ്കാളികളാകുന്ന വിധത്തിൽ പരിപാടികൾ നടത്താൻ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ലാതല സ്ഥിരം ആഘേ‍ാഷസമിതി കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതുവരെയുളള നടപടികൾ വിലയിരുത്തി. ഒ‍രേ‍ാ പരിപാടികളുടെയും ചുമതല വിവിധ വകുപ്പുദ്യോഗസ്ഥർക്കു നൽകി. 

ഈ വർഷത്തെ പ്രത്യേകതയായ ഹർ ഘർ തിരംഗ് ക്യാംപെയ്നിന്റെ ഭാഗമായി 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്നു ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു. ഇതിനായി കുടുംബശ്രീക്കും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകി. കോവിഡിന് ശേഷമുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തിന് വിശദമായ രൂപരേഖയുണ്ടാക്കും.  കലക്ടറേറ്റിൽ ദേശീയ പതാക ഉയർത്തും. പ്രാദേശിക തലങ്ങളിൽ ഘോഷയാത്ര സംഘടിപ്പിക്കും ജില്ലയിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തണം.

പരിപാടിയോടനുബന്ധിച്ച് പരേഡും കലാപരിപാടികളും നടക്കും.11, 12, 13 തീയതികളിൽ കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കുമെന്ന് കമാൻഡർ അറിയിച്ചു. പന്തൽ അലങ്കാരങ്ങൾ പൊതുമരാമത്ത് വിഭാഗം നടത്തും. പരേഡ് ദിവസങ്ങളിൽ മെഡിക്കൽ ടീമിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി.  പ്രചാരണം ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ നടക്കും.  സർക്കാർ ഓഫിസുകളിൽ അലങ്കാരങ്ങളോടുകൂടി ദിനം ആഘോഷിക്കുമെന്ന് എഡിഎം കെ. മണികണ്ഠൻ അറിയിച്ചു. സുരക്ഷാക്രമീകരണങ്ങൾക്ക് പൊലീസ്, അഗ്‌നിരക്ഷാ വകുപ്പുകൾ മേൽനോട്ടം വഹിക്കും. 15 നകം എല്ലാ ഓഫിസുകളും സബ് ഓഫിസുകളും നിർബന്ധമായും വൃത്തിയാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA