5 കിലോ ഹഷീഷ് ഓയിലുമായി 2 പേർ അറസ്റ്റിൽ

അനീഷ് കുര്യൻ, ആൽബിൻ ഏലിയാസ്
SHARE

പാലക്കാട് ∙ വിദേശത്തേക്കു കടത്താൻ ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നു ട്രെയിൻ വഴി എത്തിച്ച 5 കിലോഗ്രാം ഹഷീഷ് ഓയിലുമായി രണ്ടു പേരെ എക്സൈസും റെയിൽവേ സുരക്ഷാ സേനയും ചേർന്ന് അറസ്റ്റ് ചെയ്തു.   ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ (36), കണ്ണൂർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് (22) എന്നിവരെയാണു പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്.  ലഹരി ഇടപാടു വിപണിയിൽ ഇതിനു 10 കോടിയോളം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.

ഹഷീഷ് ഓയിൽ കൊച്ചിയിലെത്തിച്ച് അവിടെ നിന്നു വിമാനമാർഗം മലേഷ്യ, മാലദ്വീപ് എന്നിവിടങ്ങളിലേക്കു കടത്താനായിരുന്നു ശ്രമമെന്ന് ഇരുവരും മൊഴി നൽകി.  വിദേശത്തേക്കു ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡും റെയിൽവേ സുരക്ഷാ സേനയും ചേർന്നു നടത്തിയ പരിശോധനയിലാണ് ഹഷീഷ് ഓയിൽ പിടികൂടിയത്.

ആർപിഎഫ് കമൻഡാന്റ് ബി.ജെതിൻ രാജ്, ഇൻസ്പെക്ടർ സൂരജ് എസ്.കുമാർ, ഉദ്യോഗസ്ഥരായ സജി അഗസ്റ്റിൻ, ഷാജു കുമാർ, പി.രാജേന്ദ്രൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്, ഉദ്യോഗസ്ഥരായ കെ.ആർ.അജിത്ത്, ടി.ജെ.അരുൺ, ടി.പി.മണികണ്ഠൻ, കെ.ജഗ്ജിത്ത്, കെ.സുമേഷ്, സി.വിജേഷ് കുമാർ, അഷറഫ് അലി, ബി.സുനിൽ, ഡി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}