ADVERTISEMENT

ജലവിതരണം ഇന്നും നാളെയും മുടങ്ങും

ചെർപ്പുളശ്ശേരി ∙ ശ്രീകൃഷ്ണപുരം സമഗ്ര ശുദ്ധജല പദ്ധതിയിലും കരിമ്പുഴ പഞ്ചായത്ത് ശുദ്ധജല പദ്ധതിയിലും ശുചീകരണ പ്രവൃത്തി നടക്കുന്നതിനാൽ ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറം പൂക്കോട്ടുകാവ്, വെള്ളിനേഴി, കരിമ്പുഴ പഞ്ചായത്തുകളിൽ  ഇന്നും നാളെയും ജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി ചെർപ്പുളശ്ശേരി സെക്‌ഷൻ അസി.എൻജിനീയർ അറിയിച്ചു.

ഏജന്റുമാരെ നിയമിക്കുന്നു

ഒറ്റപ്പാലം ∙ പോസ്റ്റൽ ഡിവിഷനിൽ ലൈഫ് ഇൻഷുറൻസ്/ ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കാൻ ഏജന്റുമാരെ നിയമിക്കുന്നു. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി താലൂക്കുകൾ ഉൾപ്പെട്ട ഡിവിഷനിലേക്കാണു നിയമനം. അപേക്ഷകർ 18നും 50നും മധ്യേ പ്രായമുള്ളവരും പത്താം ക്ലാസ് വിജയിച്ചവരുമാകണം. തൊഴില്‍രഹിതർ, സ്വയം തൊഴിൽ ഉള്ളവർ, ഇൻഷുറൻസ് കമ്പനികളിൽ പ്രവൃത്തിപരിചയമുള്ളവർ, അങ്കണവാടി ജീവനക്കാർ, പഞ്ചായത്ത് അംഗങ്ങൾ, ആശ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കു മുൻഗണന. വിമുക്ത ഭടൻമാരെയും വിരമിച്ച സർക്കാർ ജീവനക്കാരെയും ഫീൽഡ് ഓഫിസർമാരായും നിയമിക്കും. 

അപേക്ഷകർ, പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയും മറ്റു യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം 17നു രാവിലെ 10നു ഷൊർണൂരിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫിസിൽ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോൺ: 7907776278.

ജില്ലാ സമ്മേളനം നാളെ

പാലക്കാട് ∙ കേരള ആർട്ടിസാൻസ് യൂണിയൻ ജില്ലാ സമ്മേളനം നാളെ 9ന് ശ്രീകൃഷ്ണപുരം കമ്യൂണിറ്റി ഹാളിൽ നടക്കും.

മെഡിക്കൽ ക്യാംപ് നാളെ 

പാലക്കാട്∙ പ്രമേഹം, അമിതവണ്ണം, വന്ധ്യത, ഓസ്റ്റിയോ ആർത്രൈറ്റിസ്, കൂർക്കംവലി തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനും ചികിത്സ തേടാനുമായി കോയമ്പത്തൂർ ജിഇഎം ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9നു പാലക്കാട് കോട്ടമൈതാനത്തുള്ള ഐഎംഎ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. സീനിയർ ബാരിയാട്രിക് സർജൻ ഡോ.ശരവണകുമാർ നേതൃത്വം നൽകും. ഫോൺ: 7397033533

ഡയാലിസിസ് ടെക്നിഷ്യൻ

കൂറ്റനാട്∙ ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് ടെക്നിഷ്യൻ ഒഴിവുണ്ട്. പ്ലസ്ടു പാസ്, ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിൽ അംഗീകൃത ഡിപ്ലോമ എന്നിവയാണ് യോഗ്യത. 2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകൾ 16ന് വൈകുന്നേരം അഞ്ചിനു മുൻപ്  സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം നേരിട്ടോ  phcchalissery@gmail.com എന്ന ഇമെയിലിലോ ആയോ അയയ്ക്കണം. 

അദാലത്തിലേക്ക് പരാതി നൽകാം 

പട്ടാമ്പി ∙ ജില്ലയിലെ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് 26ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന വാഹനിയം പരാതി പരിഹാര അദാലത്തിലേക്ക് 23 വരെ പരാതികൾ നൽകാം. പട്ടാമ്പി താലൂക്കിലെ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളും, അപേക്ഷകളും 23നകം പട്ടാമ്പി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ സമർപ്പിക്കണമെന്ന് ജോയിന്റ് റീജിയനൽ ട്രാൻസ്പോർട് ഓഫിസർ സി.മോഹനൻ അറിയിച്ചു.

നാഷനൽ ‍ അദാലത്ത്

പട്ടാമ്പി ∙ ലീഗൽ സർവീസ് സൊസൈറ്റി നേതൃത്വത്തിൽ ഇന്ന് പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയിൽ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട ‍ നാഷനൽ ‍ അദാലത്ത് ന‌ടത്തും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന അദാലത്തിൽ ഒത്ത്തീർക്കാവുന്ന സിവിൽ- ക്രിമിനൽ കേസുകൾ പരിഗണിക്കും. സ്പെഷൽ സിറ്റിങ്ങിൽ പിഴയടച്ച് തീർക്കാവുന്ന മോട്ടർ വാഹന, ലേബർ ആക്ട്, എക്സൈസ്, പൊലീസ് കേസുകൾ പരിഗണിക്കും. അദാലത്തിൽ ഒത്തു തീരുന്ന കേസുകൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com