ADVERTISEMENT

പാലക്കാട് ∙ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കറിനു സർക്കാർ ജോലിയും പരിശീലനം നടത്തുന്ന ജിംനേഷ്യത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ കായിക മന്ത്രി വി. അബ്ദു റഹ്മാനുമായി കൂടിയാലോചിക്കുമെന്നു സ്പീക്കർ എം.ബി. രാജേഷ്. ശ്രീശങ്കറിന് അഭിനന്ദനം അറിയിക്കാൻ‌ യാക്കരയിലെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.

കോമൺവെൽത്ത് മെഡൽ നേട്ടം വലിയ നേട്ടങ്ങളുടെ തുടക്കമാണെന്നും ഇതിനു പിന്നിൽ വലിയ പരിശ്രമം ശ്രീശങ്കർ നടത്തുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. ശ്രീശങ്കർ പരിശീലനം നടത്തുന്ന ജിംനേഷ്യം സന്ദർശിച്ചു. മെഡൽ നേടിയ നിമിഷം തന്നെ സ്പീക്കർ അഭിനന്ദനം അറിയിച്ചെന്നും നേരിട്ടു വന്നതിൽ സന്തോഷവും നന്ദിയുമുണ്ടെന്നും ശ്രീശങ്കർ പറഞ്ഞു. ശ്രീശങ്കറിന്റെ അച്ഛൻ മുരളി, അമ്മ ബിജിമോൾ എന്നിവരും സ്പീക്കറുടെ സന്ദർശനത്തിൽ സന്തോഷം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com