ADVERTISEMENT

വടക്കഞ്ചേരി ∙ കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബനാഥൻ മരിച്ചു. ഒലിപ്പാറ കയറാടി കൊമ്പനാല്‍ വീട്ടില്‍ രാജപ്പൻ (68) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് മരിച്ചത്. രാജപ്പന്റെ ഭാര്യ ആനന്ദവല്ലി (60) മക്കളായ അനീഷ് (35), ആശ (30) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചൊവ്വാഴ്ച വൈകിട്ടാണു കോട്ടേക്കുളം ഒടുകിന്‍ചോട്ടില്‍ സ്വകാര്യവ്യക്തിയുടെ തോട്ടത്തിനുള്ളിലെ വീട്ടില്‍ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവര്‍. ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനാൽ അന്വേഷിച്ചു ചെന്നപ്പോഴാണു നാലു പേരെയും വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടത്. ഉടൻ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലമാണു വിഷം കഴിച്ചതെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com