സുനിത കിടപ്പാണ്, പ്രിയയ്ക്ക് ഇരിക്കാ‌ം; ഭിന്നശേഷിക്കാരായ സഹോദരിമാർക്ക് ആശ്രയം വിത്തുപേന നിർമാണം

HIGHLIGHTS
  • ഭിന്നശേഷിക്കാരായ സഹോദരിമാർക്ക് ആശ്രയം വിത്തുപേന നിർമാണം
പ്രിയയും സുനിതയും പേന നിർമാണത്തിനിടെ.
SHARE

കോങ്ങാട് ∙ വൈകല്യം ശരീരത്തെ ബാധിച്ചെങ്കിലും തളരാത്ത മനസ്സുമായി പോരാട്ടത്തിലാണ് ഈ സഹോദരിമാർ. 16ാം മൈൽ കോടിക്കണ്ണത്ത് വീട്ടിൽ ദേവകിയുടെ മക്കളായ പ്രിയയും(37), സുനിതയും(35). അസ്ഥിയുടെ ബലക്കുറവാണ് ഇരുവരെയും ദുരിതത്തിലാക്കുന്നത്. സുനിത പൂർണമായും കിടപ്പാണ്. ‍പ്രിയയ്ക്ക് ഇരിക്കാൻ കഴിയും. പ്രകൃതിക്കു യോജ്യമായ രീതിയിൽ പേന നിർമാണത്തിലാണ് ഇവർ. ഇതിന്റെ അറ്റത്ത് സജ്ജമാക്കിയ പച്ചക്കറി, വിത്ത് പേനയുടെ ഉപയോഗം കഴിഞ്ഞാൽ മണ്ണിലിടാം.

വിവാഹം, വിശേഷ ദിവസം, സർക്കാർ-ഇതര പരിപാടികൾ തുടങ്ങിയവയ്ക്കു മൊത്തമായി ഓർഡറുകൾ ലഭിക്കാറുണ്ട്. വിവാഹം, ജന്മദിനം ആശംസകൾ ഉൾപ്പെടെയുള്ള സ്റ്റിക്കറുകൾ ആവശ്യാനുസരണം പേനയിൽ സജ്ജമാക്കാറുണ്ട്. കേരളത്തിനു പുറത്തേക്കും ഇവരുടെ പേന അയച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കു ശേഷം ഇപ്പോൾ വീണ്ടും നിർമാണ രംഗം സജീവമായിട്ടുണ്ട്. അമ്മ ദേവകി തൊഴിലുറപ്പു തൊഴിലാളിയാണ്. മക്കൾക്കു പേന നിർമാണം ഉപജീവന മാർഗമാണ്. ജീവിത വഴിയിൽ അതിജീവനത്തിന്റെ കരുത്തു കാട്ടി അവർ മുന്നേറുകയാണ്. പ്രതീക്ഷയോടെ.. ഫോൺ: 9562642552

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}