ADVERTISEMENT
മണ്ണാർക്കാട്∙ കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടിയ പൊലീസിന്റെ കയ്യിൽ കടിച്ചു പരുക്കേൽപ്പിക്കാൻ ശ്രമം.   സംഭവത്തിൽ ചങ്ങലീരി പോത്തോഴി തേക്കുമ്പുറത്ത് സെയ്തലവിയെയാണ് (31) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചു വാഹനം ഓടിച്ചെന്നു  കണ്ടെത്തിയതിനെത്തുടർന്നു ഇയാളെ പിടികൂടി. വൈദ്യ പരിശോധനയ്ക്കായി സിപിഒമാരായ കെ.സന്തോഷ്, പി.രമേശ് എന്നിവർ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സെയ്തലവി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് തടഞ്ഞ സിപിഒ സന്തോഷിന്റെ കയ്യിൽ കടിച്ചു പരുക്കേൽപ്പിച്ചെന്നാണു കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com