ADVERTISEMENT

പാലക്കാട് ∙ കോൺഗ്രസ് പ്രവർത്തകരിലാകെ ആവേശം നിറച്ചു രാഹുൽഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു ജില്ലയിൽ. ‘ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം’ എന്ന സന്ദേശവുമായി രാഹുലിനൊപ്പം കാൽ ലക്ഷം പേരെങ്കിലും യാത്രയിൽ പങ്കാളികളാകുമെന്നു സ്വാഗതസംഘം ചെയർമാൻ വി.കെ.ശ്രീകണ്ഠൻ എംപി, ജനറൽ കൺവീനർ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ എന്നിവർ അറിയിച്ചു. പ്രിയങ്ക ഗാന്ധി ഷൊർണൂരിൽ എത്തുമെന്നാണ് അറിയിച്ചതെങ്കിലും യാത്ര മാറ്റിവച്ചതായി നേതാക്കൾ അറിയിച്ചു.

രാവിലെ 6.30നു ഷൊർണൂരിലെ എസ്എംപി ജംക്‌ഷനിൽ യാത്രയ്ക്കു വരവേൽപു നൽകും. എഐസിസി, കെപിസിസി ഭാരവാഹികളും ജില്ലയിലെ നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ച ശേഷം കുളപ്പുള്ളി, ഓങ്ങല്ലൂർ വഴി കാൽനട ജാഥ 11നു പട്ടാമ്പിയിലെത്തും. രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ വിശ്രമവും ഭക്ഷണവും. വൈകിട്ടു 3ന് അട്ടപ്പാടിയിലെ തിരഞ്ഞെടുക്കപ്പെട്ട ഗോത്രവിഭാഗക്കാരുമായി രാഹുൽഗാന്ധി ചർച്ച നടത്തും. 4.30നു പട്ടാമ്പിയിൽനിന്നു കൊപ്പത്തേക്കു യാത്ര തുടങ്ങും. ഏഴിനു കൊപ്പത്ത് എത്തിയ ശേഷം പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. രാത്രി കൊപ്പം ഇംഗ്ലിഷ് മീഡിയം സ്കൂളിൽ വിശ്രമിക്കുന്ന സംഘം നാളെ രാവിലെ 6.30നു പുലാമന്തോൾ വഴി മലപ്പുറം ജില്ലയിൽ പ്രവേശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com