ADVERTISEMENT

മുതലമട ∙ മീങ്കര അണക്കെട്ടിൽ ഡാം സുരക്ഷാ റിവ്യു പാനൽ പരിശോധന നടത്തി. എർത്ത് ഡാം ആയ മീങ്കരയുടെ അണക്കെട്ട്, സ്പിൽവേ ഷട്ടറുകൾ, ജല അതോറ്റിയുടെയും കനാലിന്റെയും സംവിധാനങ്ങൾ എന്നിവയാണു പ്രധാനമായും പരിശോധിച്ചത്. മീങ്കര അണക്കെട്ടിന്റെ സുരക്ഷയും സ്വീകരിക്കേണ്ട മുൻകരുതലുകളും സംബന്ധിച്ചുള്ള ശുപാർശകൾ സർക്കാരിലേക്കു നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ അണക്കെട്ടിന്റെ സുരക്ഷ ഉയർത്തുന്നതിനുള്ള നടപടികൾ ജലസേചന വകുപ്പ് സ്വീകരിക്കും.  

ഡാം സുരക്ഷാ റിവ്യൂ പാനൽ ചെയർമാൻ എസ്.രാജീവ്, പാനൽ അംഗം സുധീർ പടിയ്ക്കൽ ഹൈഡ്രോ മെക്കാനിക്കൽ ചീഫ് എൻജിനീയർ വി.എസ്.ഷാജി, ജിയോളജിസ്റ്റ് എ.രമേഷ്കുമാർ‍, ചിറ്റൂർ പുഴ പദ്ധതി എക്സി. എൻജിനീയർ ഷീൻ ചന്ദ്, അസി. എക്സി. എൻജിനീയർ ടി.പി.ശുഭ, മീങ്കര അസി. എൻജിനീയർ റോണി ജോയ്, ചുള്ളിയാർ അസി.എൻജിനീയർ എസ്.കെ.സിതാര എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com