ADVERTISEMENT

അഗളി∙ അട്ടപ്പാടിയിൽ വൈദ്യുതി ഉപഭോഗത്തിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 14.6 ലക്ഷം രൂപയുടെ പിഴ ചുമത്തി. അഗളി ഇലക്ട്രിക്കൽ സബ് ഡിവിഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ വൈദ്യുത ബോർഡ്‌ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

അനുവദനീയമായതിൽ കൂടുതൽ കണക്ടഡ് ലോഡ്, കുറഞ്ഞ നിരക്കിലെ വൈദ്യുതി ദുരുപയോഗം തുടങ്ങിയ ക്രമക്കേടുകളാണ് മിക്കയിടത്തും കണ്ടെത്തിയത്. റിസോർട്ടുകളിലും മത സ്ഥാപനത്തിലും ക്രമക്കേട് കണ്ടെത്തി നോട്ടിസ് നൽകി. ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബി.ഹരികുമാർ,അസി.എൻജീനിയർ വി.വി.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി മോഷണം ശ്രദ്ധയിൽ പെട്ടാൽ താഴെ കൊടുത്ത ഫോൺ നമ്പറിൽ വിവരം നൽകണമെന്ന് വിജിലൻസ് വിഭാഗം അറിയിച്ചു. 9446008162, 9446008163.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com