ADVERTISEMENT
പറളി ∙ എടത്തറ അഞ്ചാംമൈൽ പാറെക്കാട് മനോജിന് (48) തെരുവുനായയുടെ കടിയേറ്റ് പരുക്ക്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ നടക്കാനിറങ്ങിയ മനോജ് കിഴക്കഞ്ചേരികാവ് ക്ഷേത്രത്തിൽ പോയിവരുന്നതിനിടെ ഒൻപതോടെയാണു സംഭവം. ഇടതു കാലിലാണു കടിയേറ്റത്.  മനോജ് റൂട്ടിൽ പ്രഭാത സവാരിക്കിറങ്ങുക പതിവാണ്. മേഖലയിൽ നായ്ക്കളുടെ ശല്യം വർധിച്ചുവരുന്നതായി പരാതിയുണ്ട്. നാട്ടുകാർ തെരുവുനായ ഭീഷണിയിലാണ്. ജനവാസ കേന്ദ്രത്തിൽ പോലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com