ADVERTISEMENT

ഷൊർണൂർ ∙ ‘ആയിരക്കണക്കിനു പാട്ടുകളെഴുതിയിട്ടുണ്ട്. പാട്ടിന്റെ, കവിതയുടെ രചനയ്ക്കായി ജീവിതത്തിൽ ഇന്നേവരെ പുകവലിച്ചിട്ടില്ല, മദ്യം ഉപയോഗിച്ചിട്ടില്ല, ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല. പാട്ടാണു ലഹരി... കവിതയാണു ലഹരി... അറിവാണു ലഹരി...’ സംഗീതജ്ഞനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് ഈ വാക്കുകൾ. 

പ്രഭാതം ബാലൻ കെ.നായർ നാടകോത്സവത്തിന്റെ ഭാഗമായി മുല്ലനേഴി കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാത്തിന്റെയും അടിസ്ഥാനം സ്നേഹമാണ്. ഏതു പ്രതിസന്ധികളിലും ജീവിതത്തെ പോസിറ്റീവ് ആയി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

പ്രഭാതം പ്രസിഡന്റ് എം.ആർ.മുരളി അധ്യക്ഷനായി. കെ.ഷാജി, വി.പ്രസീത, കെ.മനോഹരൻ, സി.ചെല്ലപ്പൻ, കെ.കൃഷ്ണൻകുട്ടി ബാൽസൺ ഷൊർണൂർ, സി.എൻ.ഭവദാസനുണ്ണി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ കഴിവു തെളിയിച്ച കെ.ആർ.വൈഷ്ണവി (നൃത്തം), പി.എം.അനഘ (കായികം) എന്നിവരെ അനുമോദിച്ചു. ഓട്ടിസത്തെ അതിജീവിച്ച സംഗീത കലാകാരൻ ആർ.നിരഞ്ജനു സ്നേഹോപഹാരം നൽകി. കവി പി.രാമൻ മുല്ലനേഴി അനുസ്മരണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com