ADVERTISEMENT

പാലക്കാട് ∙ ഒന്നാംവിളയിൽ സപ്ലൈകോയ്ക്കു നെല്ലളന്നു തുകയ്ക്കായി 38,806 കർഷകർ കാത്തിരിക്കുമ്പോഴും വില വിതരണം വേഗത്തിലാക്കാൻ നടപടിയില്ല.നെല്ലിന്റെ വില നൽകാനായി ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 2500 കോടി രൂപ മുൻകാല കുടിശിക തീർക്കാൻ ചെലവഴിച്ചതോടെയാണു പ്രതിസന്ധി കടുത്തത്.

പ്രശ്നം പരിഹരിക്കാൻ കേരള ബാങ്കിൽ നിന്നു 2300 കോടി രൂപ വായ്പയെടുക്കാൻ ശ്രമിച്ചെങ്കിലും പലിശയുടെ കാര്യത്തിൽ ധാരണയാകാതെ മുടങ്ങി.ഒന്നാംവിള നെല്ലിന്റെ വില നൽകാൻ സംസ്ഥാന സർക്കാർ സപ്ലൈകോയ്ക്ക് ഇതുവരെ 129 കോടി രൂപയാണ് ആകെ നൽകിയിട്ടുള്ളത്.

മുൻകാലങ്ങളിൽ നെല്ലു സംഭരിച്ച വകയിൽ സപ്ലൈകോയ്ക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നു കോടിക്കണക്കിനു രൂപ കിട്ടാനുണ്ട്. ഈ തുകയെങ്കിലും നൽകിയാൽ വില വിതരണം വേഗത്തിലാക്കാമെങ്കിലും അതിനും നടപടിയില്ല. കേരള ബാങ്ക് വഴി പെട്ടെന്നു നെല്ലിന്റെ വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കൃഷിക്കാരെങ്കിലും അതും നടന്നില്ല.

ജില്ലയിൽ ഇതുവരെ

∙ സപ്ലൈകോ ശേഖരിച്ചത് 45,000 കൃഷിക്കാരിൽ നിന്നായി 73,515 മെട്രിക് ടൺ നെല്ല്

∙ ഇതുവരെ നൽകിയ തുക 6,194 പേർക്കായി 51.96 കോടി രൂപ

∙ ഒന്നാംവിളയിൽ സപ്ലൈകോയിൽ റജിസ്റ്റർ ചെയ്തത് 61,000 കൃഷിക്കാർ

∙ ഇനി നെല്ലെടുക്കാനുള്ളത് 9,000 കർഷകരിൽനിന്ന്

ജലസേചനം സ്തംഭനത്തിൽ 

മലമ്പുഴ പ്രധാന കനാലിലെ തടസ്സം നേരിട്ടു നീക്കി ജലസേചന വകുപ്പ് രണ്ടാംവിളയ്ക്കു സഹായിക്കുന്നുണ്ട്. കർഷകർ വൃത്തിയാക്കിയ ബ്രാഞ്ച് കനാലിലേക്കും ഉപ കനാലുകളിലേക്കും വെള്ളം തുറന്നുകൊടുക്കുന്നുണ്ട്. അതേസമയം, ഇനിയും കിലോമീറ്ററുകളോളം കനാലുകൾ തടസ്സം നീക്കാൻ ശേഷിക്കുന്നതിനാൽ ആയിരക്കകണക്കിനു ഹെക്ടർ നെൽപാടങ്ങളിലേക്കു വെള്ളം എത്തിക്കാനായിട്ടില്ല. കനാൽ ശുചീകരണത്തിനു ഫണ്ട് അനുവദിക്കാൻ വൈകിച്ചതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com