പ്ലാറ്റ്ഫോമിൽ യാത്രക്കാരന്റെ ബാഗ് കവർന്നു;പിടിയിലായി
Mail This Article
×
ഷൊർണൂർ ∙ റെയിൽവേ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ സൂക്ഷിച്ച ബാഗ് കവർന്നയാളെ റെയിൽവേ പൊലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പുതുപ്പള്ളി വീട്ടിൽ അഫ്സൽ (38) ആണു പിടിയിലായത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന കോട്ടയം സ്വദേശി സുനിൽകുമാറിന്റെ ബാഗ് ആണ് ഇയാൾ കവർന്നത്.
ബാഗ് നഷ്ടപ്പെട്ടെന്നു മനസ്സിലാക്കിയ സുനിൽകുമാർ റെയിൽവേ പൊലീസിനു പരാതി നൽകി. എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണു പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി രണ്ടു മൊബൈൽ മോഷണം, ഒരു കഞ്ചാവ് കേസ് ഉൾപ്പെടെ നാലു കേസുകൾ ഉള്ളതായി റെയിൽവേ പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.