ADVERTISEMENT

സ്കിറ്റ്, മൂകാഭിനയ ഇനങ്ങളിൽ അഭിനയത്തിന്റെ ഭാവപ്പകർച്ചകളുമായി വേദിയിൽ അരങ്ങു തകർത്ത പ്രതിഭകൾ അറിഞ്ഞിട്ടുണ്ടാകുമോ എന്തോ, അവർ നിന്നയിടത്തിന്റെ ‘ചരിത്രപ്രാധാന്യം’. വെള്ളിത്തിരയിൽ ഇന്നത്തെ സൂപ്പർ താരങ്ങളിൽ പലരും ഒരുകാലത്ത് അഭിനയ മോഹവുമായി ക്യാമറയ്ക്കു മുന്നിൽ കഴിവു തെളിയിക്കാനും സംവിധായകരുടെ ‘തംപ്സ് അപ്’ കിട്ടാനും പാടുപെട്ടത് ഇതേ സ്ഥലത്താണ്; ഒറ്റപ്പാലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് മുറ്റത്ത്.

palakkad--school-kalolsavam-drama
യുപി വിഭാഗം മലയാള നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ നടുവട്ടം ഗവ. ജനത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം. ‘മീൻ കൊട്ടയിലെ സുബർക്കം’ എന്ന നാടകത്തിലൂടെ മികച്ച നടനായി റിതുൻ തിരഞ്ഞെടുക്കപ്പെട്ടു.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിക്രം മുതൽ ഒട്ടേറെപ്പേരുടെ അഭിനയ ജീവിതത്തിനു വഴിത്തിരിവായ ഇടമാണു റെസ്റ്റ് ഹൗസ്. മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വിക്രം അന്നു നിരാശനായി മടങ്ങി; പിന്നെ സൂപ്പർ താരമായി. 

മഞ്ജു വാരിയറും കാവ്യ മാധവനും മീര ജാസ്മിനും ഉൾപ്പെടെയുള്ള നായികമാരുടെ മുഖം ആദ്യമായി ക്യാമറയിൽ പതിഞ്ഞതും ഷൊർണൂർ, ഒറ്റപ്പാലം റെസ്റ്റ് ഹൗസ് മുറ്റങ്ങളിൽതന്നെ. ജയറാം അവതരിപ്പിച്ച പല ജനപ്രിയ വേഷങ്ങളു‌ടെയും ലൊക്കേഷൻ ഇതേ മുറ്റമായിരുന്നു. ശ്രീനിവാസനും ജഗതി ശ്രീകുമാറുമൊക്കെ പല വേഷങ്ങളിൽ ഇവി‌ടെ നിന്നു. സിനിമയു‌ടെ ആരവമൊഴിഞ്ഞ റെസ്റ്റ് ഹൗസ് മുറ്റം കലാകൗമാരത്തിന്റെ അഭിനയ മുഹൂർത്തങ്ങൾക്കു കൂ‌ടി സാക്ഷ്യം വഹിക്കുകയായിരുന്നു ഇന്നലെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com