പറമ്പിക്കുളം ഷട്ടറിനുള്ള ചങ്ങല എത്തിച്ചു

chain-image
പറമ്പിക്കുളം അണക്കെട്ടിലെ ഷട്ടറിൽ സ്ഥാപിക്കാനായി തിരുച്ചിറപ്പള്ളിയിലെ വർക്ക് ഷോപ്പിൽ നിർമിച്ചു പറമ്പിക്കുളത്ത് എത്തിച്ച പുതിയ ചങ്ങല.
SHARE

മുതലമട ∙ പറമ്പിക്കുളം അണക്കെട്ടിൽ പുതിയതായി സ്ഥാപിക്കുന്ന ഷട്ടറിലേക്കുള്ള ചങ്ങല പറമ്പിക്കുളത്ത് എത്തിച്ചു. തിരുച്ചിറപ്പള്ളിയിലെ വർക്ക്ഷോപ്പിൽ നിർമിച്ച ചങ്ങല കഴിഞ്ഞ ദിവസമാണു പറമ്പിക്കുളത്ത് എത്തിച്ചത്. ഷട്ടറിനെയും ഉരുക്കു കൊണ്ടുള്ള കൗണ്ടർ വെയ്റ്റ് ബീമിനെയും ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ഈ ചങ്ങല. കാലപ്പഴക്കം വന്ന പഴയ ചങ്ങല പൊട്ടിയതോടെയാണു പറമ്പിക്കുളം അണക്കെട്ടിലെ നടുവിലെ ഷട്ടർ തകരാനിടയായത്. നിലവിൽ ഷട്ടറിന്റെ വെൽഡിങ് പണികൾ പൂർത്തീകരണ ഘട്ടത്തിലായതിനാൽ പെയിന്റിങ് പണികൾ നടക്കുന്നുണ്ട്. 

സൂക്ഷ്മതയോടെ നടത്തേണ്ട ജോലികളാണു വെൽഡിങ് അവസാനഘട്ടത്തിൽ നടക്കുന്നത് എന്നതിനാൽ സമയമെടുക്കുന്നുണ്ട്. പ്രവൃത്തികൾ ഏറെ സമയമെടുത്തു നടക്കുന്നതിനാൽ ഡിസംബർ അവസാനത്തോടെ മാത്രമേ ഷട്ടർ പൂർണ തോതിൽ പ്രവർത്തന സജ്ജമാവുകയുള്ളൂവെന്നാണു തമിഴ്നാട് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഡിസംബർ പകുതിയോടെ പുനഃസ്ഥാപിക്കൽ പൂർത്തിയാകും. അതിനു ശേഷം ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്നുള്ള സുരക്ഷാ പരിശോധന നടത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS