20 മീറ്റർ ദൂരെ നിന്ന് ആനയുടെ കാലുകളിലേക്ക് വെടിവയ്ക്കും; തുരത്താൻ പമ്പ് ആക്‌ഷൻ ഗൺ

പമ്പ് ആക്‌ഷൻ ഗണ്ണുമായി അഗളി ആർആർടി അംഗം.
പമ്പ് ആക്‌ഷൻ ഗണ്ണുമായി അഗളി ആർആർടി അംഗം.
SHARE

അഗളി∙മനുഷ്യ ജീവന് ഭീഷണിയായ കാട്ടാനകളെ തുരത്താൻ അട്ടപ്പാടിയിൽ വനം ദ്രുത പ്രതികരണ സംഘത്തിന്പമ്പ് ആക്‌ഷൻ ഗൺ അനുവദിച്ചു. റബർ ബുള്ളറ്റ് പ്രയോഗത്തിന് സമാനമായി ആനകൾക്ക് മുറിവേൽക്കാതെയും ജീവാപായ മില്ലാതെയുമാണ് ഇതുപയോഗിക്കുക. 60 മില്ലിമീറ്റർ വ്യാസവും 30 ഗ്രാം ഭാരവുമുള്ള പ്ലാസ്റ്റിക് ഉണ്ടകളാണ് ഇതിലുള്ളത്. 20 മീറ്റർ ദുരെ നിന്ന് ആനയുടെ കാലുകളിലേക്ക് വെടിവച്ച് വേദനിപ്പിക്കും.

കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമുള്ള ആനകളെ പടക്കം പൊട്ടിച്ചും ഒച്ചവച്ചും തുരത്തി വനാതിർത്തിയിലെത്തിച്ചതിനു ശേഷമാണ് ഗൺ ഉപയോഗിക്കുക. ഗൺ ഉപയോഗത്തിൽ പരിശീലനം ലഭിച്ച ജീവനക്കാരെ ആർആർടിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷോളയൂർ ഊത്തുക്കുഴി ഊരിൽ പുലർച്ചെ പ്രാഥമികാവശ്യങ്ങൾക്ക് പുറത്തിറങ്ങിയ ആദിവാസിയെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.

തുടർച്ചയായി 6 പേർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഷോളയൂർ പഞ്ചായത്ത് അധ്യക്ഷൻ പി. രാമമൂർത്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു ജി. പെട്ടിക്കൽ എന്നിവർആവശ്യപ്പെട്ടതിനെ തുടർന്നാണ് വനം വകുപ്പ് പമ്പ് ആക്‌ഷൻ ഗൺ അനുവദിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS