ADVERTISEMENT

പാലക്കാട് ∙ മുഖം മിനുക്കിയതോടെ പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ തിരക്കേറി. വരുമാനവും മെച്ചപ്പെട്ടു. പുതിയ കെട്ടിടം തുറന്നുകൊടുത്തതോടെ സ്റ്റാൻഡിൽ പ്രതിദിനം ശരാശരി 30,000 പേരാണ് എത്തുന്നത്. നവംബർ 10ന് ഉദ്ഘാടനം ചെയ്ത സ്റ്റാൻഡ് കാണാനും ഒട്ടേറെപ്പേർ എത്തുന്നുണ്ടെന്നു ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ടി.എ.ഉബൈദ് പറഞ്ഞു. പുതിയ കെട്ടിടം തുറക്കും മുൻപ് ഇരുപതിനായിരത്തിൽ താഴെപേരാണു സ്റ്റാൻഡിൽ എത്തിയിരുന്നത്.

ഉദ്ഘാടന ശേഷം ശരാശരി 14 ലക്ഷം രൂപയാണു സ്റ്റാൻഡിൽ നിന്നുള്ള പ്രതിദിന വരുമാനം. ഒരു ദിവസം റെക്കോർഡ് വരുമാനമായ 17 ലക്ഷം രൂപയും ലഭിച്ചു. പുതിയ കെട്ടിടം തുറക്കും മുൻപ് അസൗകര്യങ്ങളുടെ നടുവിലായിരുന്നു സ്റ്റാൻഡ്. ഓഫിസ് സംവിധാനം അടുത്തു തന്നെ പുതിയ കെട്ടിടത്തിലേക്കു മാറ്റും. താമസിയാതെ കന്റീനും പ്രവർത്തനം തുടങ്ങും. വനിതാ യാത്രക്കാർക്കായി ഒരുക്കിയ ശീതീകരിച്ച വിശ്രമമുറി ഉടൻ പൂർണതോതിൽ തുറന്നുകൊടുക്കും.

അടുത്ത ഘട്ടം ഉടൻ

സംസ്ഥാനാന്തര ബസ് ടെർമിനൽ നവീകരണമാണു കോ‍ർപറേഷന്റെ അടുത്ത ലക്ഷ്യം. ഇതുകൂടി യാഥാർഥ്യമായാൽ സംസ്ഥാനത്തെ മികച്ച സൗകര്യമുള്ള സ്റ്റാൻഡുകളുടെ മുൻനിരയിലാകും പാലക്കാട്. ഒപ്പം കൂടുതൽ ബസ് സർവീസിനും സൗകര്യം ഒരുക്കാനാകും. മൂന്നാം ഘട്ടത്തിൽ ഗാരിജ് നവീകരണവും ലക്ഷ്യമിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com