മധു വധക്കേസ്: പോസ്റ്റ്മോർട്ടം റജിസ്റ്റർ ഹാജരാക്കണമെന്നു ഹർജി

palakkad-mannarkkad-madhu-murder-case
SHARE

മണ്ണാർക്കാട്∙ മധുവിന്റെ മൃതദേഹം അഗളി ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചതു രേഖപ്പെടുത്തിയ പോസ്റ്റ്മോർട്ടം റജിസ്റ്റർ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഭാഗം വിചാരണക്കോടതിയിൽ ഹർജി നൽകി. അട്ടപ്പാടി മധു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അഗളി ഡിവൈഎസ്പി വിസ്താരം തുടങ്ങും മുൻപ് ആറു ഹർജികളാണ് ഇന്നലെ പ്രതിഭാഗം നൽകിയത്. പ്രതികളെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലുകൾ ബന്തവസിലെടുത്തു ശീസര്‍ മഹസർ തയാറാക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തത് സുബ്രഹ്മണ്യനാണ്.

ഇന്നലെ പ്രോസിക്യൂട്ടറുടെ ചീഫ് വിസ്താരമാണു തുടങ്ങിയത്. അഗളി ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റജിസ്റ്റർ ഹാജരാക്കണം, സബ് കലക്ടർ ജെറോമിക് ജോർജ് ഇൻക്വസ്റ്റ് നടത്തിയതിന്റെ എഡിറ്റ് ചെയ്യാത്ത വിഡിയോ, പോസ്റ്റ്മോർട്ടം നടത്തിയതിന്റെ വിഡിയോ, സയന്റിഫിക് ഓഫിസറുടെ വർക് ഷീറ്റ് എന്നിവ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടാണു പ്രതിഭാഗം ഹർജികൾ. സീൽ ചെയ്ത കവറിൽ നൽകിയ അഗളി പൊലീസ് സ്റ്റേഷനിലെ വിവരങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മറ്റൊരു ഹർജിയും നൽകിയിട്ടുണ്ട്.

ഹർജികൾ ചൊവ്വാഴ്ച വിധി പറയാൻ മാറ്റിവച്ചു. സബ് കലക്ടർ നടത്തിയ ഇൻക്വസ്റ്റിന്റെ വിഡിയോ എഡിറ്റ് ചെയ്താണു പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിട്ടുള്ളതെന്നു പ്രതിഭാഗം ആരോപിച്ചു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട രേഖകൾ ഇല്ലെങ്കിൽ സത്യവാങ്മൂലം നൽകണമെന്ന കോടതി നിർദേശത്തെ തുടർന്നു പ്രോസിക്യൂട്ടർ സത്യവാങ്മൂലം നൽകി. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് ഇന്നു തുടരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS