വിത്തുപേനയിൽ ഫുട്ബോൾ താരങ്ങളും; പുതുവഴിയിൽ പ്രിയയും സുനിതയും

1. പ്രിയ, സുനിത, 2. പ്രിയയും സുനിതയും നിർമിച്ച പേനകൾ.
SHARE

കോങ്ങാട് ∙ ലോകകപ്പ് ഫുട്ബോൾ താരങ്ങളുടെ ചിത്രം ആലേഖനം ചെയ്ത വിത്തു പേന നിർമാണം ഏറ്റെടുത്തിരിക്കുകയാണ് ഭിന്നശേഷിക്കാരായ സഹോദരിമാർ. 16-ാം മൈൽ കോടി കണ്ണത്ത് വീട്ടിൽ പ്രിയ, സുനിത എന്നിവരാണ് ലോകകപ്പ് ആവേശം പേനയിൽ നിറച്ചു നൽകുന്നത്. എല്ലിന്റെ ബലക്കുറവു കാരണം ഇരുവർക്കും കുട്ടിക്കാലം മുതൽ നടക്കാൻ കഴിയില്ല. 

പരിമിതികൾക്കിടയിലും 4 വർഷമായി വിത്ത് പേന നിർമാണം നടത്തി ചെറിയ തോതിലുള്ള വരുമാനം നേടാനുള്ള ശ്രമത്തിലാണ് ഇവർ. കഴിഞ്ഞ ദിവസമാണ് വൈവിധ്യമാർന്ന പേന നിർമാണം സംബന്ധിച്ച ആശയം ഉണ്ടായത്. സംഭവം സമൂഹ മാധ്യമം വഴി അറിഞ്ഞതോടെ ഒട്ടേറെ ഫുട്ബോൾ പ്രേമികൾ ഇഷ്ട താരങ്ങളുടെ ചിത്രം പതിപ്പിച്ച പേനയുടെ ആവശ്യവുമായി സമീപിക്കുന്നുണ്ട്. ലോകകപ്പ് കഴിയും വരെ ആവശ്യക്കാർ എത്തുമെന്ന് പ്രതീക്ഷയിലാണ് ഇവർ. 

പരിസ്ഥിതി സൗഹൃദ രീതിയിൽ ആണ് ഇവരുടെ പേന നിർമാണം. കടലാസ് കൊണ്ടാണ് പേന ഉണ്ടാക്കുന്നത്. മാത്രമല്ല പേനയുടെ അറ്റത്ത് ഒരു പച്ചക്കറി വിത്ത് കൂടി ക്രമീകരിക്കും. ഉപയോഗം കഴിഞ്ഞ പേന ഉപേക്ഷിച്ചാൽ വിത്ത് മണ്ണിനടിയിൽ കിടന്നു മുളയ്ക്കും. വിവാഹം, പിറന്നാൾ, വിശേഷ ദിവസങ്ങളിൽ ആശംസകൾ എന്നിവ അറിയിച്ചുള്ള സ്റ്റിക്കർ പതിപ്പിച്ച പേന സമ്മാനമായി നൽകാൻ ആളുകൾ ഓർഡർ നൽകാറുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കും ഇവരുടെ പേന പോകാറുണ്ട്. ആവശ്യക്കാർക്കു അയച്ചു നൽകുകയാണ് പതിവ്. 9562642552.

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS