ഷോളയൂർ∙ കാട്ടാനകളുടെ ശല്യം തടയാൻ ഊരിന് ചുറ്റും സ്ഥാപിച്ച സൗരോർജ വേലി ആന പൊളിച്ചു. ചാവടിയൂർ ഊരിൽ വിവേകാനന്ദ മെഡിക്കൽ മിഷന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഒരു ആഴ്ച മുൻപ് സ്ഥാപിച്ച വേലിയാണ് ഇന്നലെ പുലർച്ചെ ഒറ്റയാൻ നശിപ്പിച്ചത്. വേലിയിൽ നിന്നും ഷോക്കേറ്റ ആന തിരിഞ്ഞോടുന്നതിനിടയിൽ കമ്പിയും കാലുകളും കേടുവരുത്തി. കഴിഞ്ഞ ദിവസം തൊട്ടടുത്ത ഊത്തുക്കുഴി ഊരിൽ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ ആനയാണ് ചാവടിയൂരിലും എത്തിയതെന്ന് ഊരുകാർ പറഞ്ഞു.
ചാവടിയൂരിലെ സൗരോർജ വേലി കാട്ടാന നശിപ്പിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.