റെയിൽവേ നടപ്പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി; മദ്യക്കുപ്പി കാണിച്ച് പിടികൂടി പൊലീസ്

SHARE

ചെന്നൈ ∙ റെയിൽവേ നടപ്പാലത്തിന്റെ മുകളിൽ നിന്നു ചാടുമെന്നു ഭീഷണി മുഴക്കിയ ഇതര സംസ്ഥാന തൊഴിലാളിയെ മദ്യക്കുപ്പി കാണിച്ചു ശ്രദ്ധ തിരിച്ച് പിടികൂടി റെയിൽവേ പൊലീസ്. തിരുവൊട്ടിയൂരിലാണ് ഒഡീഷ സ്വദേശിയുടെ ആത്മഹത്യാ ശ്രമം അരങ്ങേറിയത്. റെയിൽവേ നടപ്പാലത്തിന്റെ കൈവരിയിൽ കയറി നിന്ന ഇയാൾ താഴേക്കു ചാടി ജീവനൊടുക്കുമെന്നു ഭീഷണി മുഴക്കുകയായിരുന്നു. 

വിവരമറി‍ഞ്ഞു സ്ഥലത്തെത്തിയ റെയിൽവേ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ‍വഴങ്ങിയില്ല. മുൻകരുതലെന്ന നിലയിൽ നടപ്പാലത്തിനു കീഴിൽ ടാർപായ വിരിച്ച് അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും തയാറായി നിന്നു. ഇതിനിടെയാണു മദ്യക്കുപ്പി കാണിച്ചു ശ്രദ്ധ തിരിക്കാനുള്ള തന്ത്രം പൊലീസ് പയറ്റിയത്. ഇയാളുടെ ശ്രദ്ധ തിരിഞ്ഞ തക്കത്തിന് അഗ്നിരക്ഷാ സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി താഴെ ഇറക്കുകയായിരുന്നു. ഒരാഴ്ച മുൻപു മാത്രമാണ് ഇയാൾ ചെന്നൈയിലെത്തിയതെന്നു പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS