ADVERTISEMENT

മരുതറോഡ്‌  ∙ കൊട്ടേക്കാട്‌ കിഴക്കേ ആനപ്പാറയിൽ തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. പരുക്കേറ്റ രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരം. കിഴക്കേ ആനപ്പാറ തെക്കേപ്പുര വീട്ടിൽ മണി (75) ആണു മരിച്ചത്‌. കിഴക്കേ ആനപ്പാറ സ്വദേശികളായ സുദേവൻ (73), ഷാജു (50) എന്നിവർക്കാണു പരുക്കേറ്റത്.   

സുദേവന്റെ നില ഗുരുതരമാണ്. 11നു രാവിലെ പത്തരയോടെയാണു ചായക്കടയിലേക്കു നടന്നുപോയിരുന്ന മൂവർക്കും നേരെ ആൽമരത്തിൽ നിന്ന് ഇളകിവീണ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കു ശേഷം മണി മരിച്ചു. സംസ്കാരം നടത്തി. രുഗ്മണിയാണു മണിയുടെ ഭാര്യ. മക്കൾ: ചെന്താമര, ശൈലജ, ശശികല. മരുമക്കൾ: പ്രിയ, മണികണ്ഠൻ, രാധാകൃഷ്ണൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com