ADVERTISEMENT

റിപ്പബ്ലിക് ദിനം: 9 മണിക്ക് പതാക ഉയർത്തും
പട്ടാമ്പി ∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിൽ ഇന്നു രാവിലെ 9ന് പതാക ഉയർത്തുമെന്ന് തഹസിൽദാർ ടി.പി. കിഷോർ അറിയിച്ചു. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫിസ് ജീവനക്കാരും പങ്കെടുക്കണമെന്നും പരിപാടിയിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്നും എല്ലാ ജീവനക്കാരുടെയും പങ്കാളിത്തം ഓഫിസ് മേധാവികൾ ഉറപ്പുവരുത്തണമെന്നും തഹസിൽദാർ അറിയിച്ചു.

പുഷ്പാർച്ചന നടത്തും
പട്ടാമ്പി ∙ നഗരസഭ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാവിലെ 8.30 ന് മേലെ പട്ടാമ്പി ഗാന്ധി പ്രതിമയ്ക്ക് സമീപം പതാക ഉയർത്തലും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തുമെന്നുംതുടർന്ന് 9 ന് നഗരസഭയിൽ പതാക ഉയർത്തുമെന്നും നഗരസഭ അധ്യക്ഷ ഒ, ലക്ഷ്മിക്കുട്ടി അറിയിച്ചു.വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ നഗരസഭ തല ഉദ്ഘാടനം 9.30 ന് കീഴായൂർ നമ്പ്രത്ത് നടക്കുമെന്നും അറിയിച്ചു.

ദേശപാട്ട് കമ്മിറ്റി യോഗം 29ന്
കുമരനല്ലൂർ ∙ വെള്ളാളൂർ ദേശപാട്ടിന്റെ ഭാഗമായി 29ന് വൈകുന്നേരം അഞ്ച് മണിക്ക് ദേശപാട്ട് കമ്മിറ്റി ജനറൽ ബോഡി യോഗവും വിവിധ വരവ് കമ്മിറ്റി ഭാരവാഹികളുടെ യോഗവും പാട്ട് പന്തൽ പരിസരത്ത് നടക്കും.

മൂപ്പിൽ സ്വാമിയാർക്ക്സ്വീകരണം 28ന്
തിരുമിറ്റക്കോട്∙ അകിലാണം ശിവക്ഷേത്രത്തിൽ മൂപ്പിൽ സ്വാമിയാർക്ക് 28ന് രാവിലെ 8ന് സ്വീകരണം നൽകും. അടുത്ത മാസം നടക്കുന്ന കർപ്പൂരാദി ദ്രവ്യകലശത്തിന്റെ പരിഹാരക്രിയകളുടെ ഭാഗമായാണ് സ്വാമിയാർ ക്ഷേത്രത്തിൽ എത്തുന്നത്.

പ്രതിഷ്ഠാദിനം ഇന്ന്
പൊട്ടച്ചിറ ∙ പൊന്മുഖം ശിവക്ഷേത്രത്തിലെ മഹാവിഷ്ണു പ്രതിഷ്ഠാദിനം ഇന്ന് ആഘോഷിക്കും. രാവിലെ 6 മുതൽ വിശേഷാൽപൂജകൾ, കലശാഭിഷേകം, തന്ത്രിപൂജ എന്നിവ നടക്കും. തന്ത്രി ഈക്കാട്ട്മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. 12നു പ്രസാദഊട്ട് ആരംഭിക്കും. വൈകിട്ട് 6നു ചുറ്റുവിളക്ക്, രാത്രി 7ന് അത്താഴപൂജ എന്നിവയോടെയാണു സമാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com