ലൈഫ് സർട്ടിഫിക്കറ്റ് പാലക്കാട്∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്നും അവശത പെൻഷൻ കൈപ്പറ്റുന്നവർ ഫെബ്രുവരി 15 നകം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം
സാക്ഷ്യപത്രം വിതരണം ചെയ്തുപാലക്കാട് ∙ ആത്മഹത്യ രഹിത ലോകം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന പാലക്കാട് ചങ്ങാതി ട്രസ്റ്റിന്റെ സംസ്ഥാനതല ‘ചങ്ങാതി’മാരുടെ സംഗമം നാളെ രാവിലെ 9 മുതൽ വൈകിട്ട് 6വരെ പാലക്കാട് സായൂജ്യം റെസിഡൻസിയിൽ നടക്കും. ഹയർ സെക്കൻഡറി സ്കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ചാണു ചങ്ങാതി പ്രവർത്തിക്കുന്നത്. ഇതിലൂടെ 7941 പേരുടെ പ്രശ്നങ്ങൾ കേൾക്കാൻ കഴിഞ്ഞെന്നും ഇതിൽ ആത്മഹത്യയ്ക്കു ശ്രമിച്ച 330 കുട്ടികളെ ചങ്ങാത്തത്തിലൂടെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സാധിച്ചെന്നു ട്രസ്റ്റ് പറഞ്ഞു. ട്രസ്റ്റ് പ്രവർത്തനം സൗജന്യമാണെന്നു പ്രസിഡന്റ് കെ.എ.നന്ദജൻ, സെക്രട്ടറി വിജിത പ്രേംസുന്ദർ എന്നിവർ പറഞ്ഞു.
സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ മണ്ണാർക്കാട്∙ അരയങ്ങോട് എൻഎസ്എസ് കരയോഗവും മണ്ണാർക്കാട് വിഷൻ കെയർ കണ്ണാശുപത്രിയും ചേർന്നു സംഘടിപ്പിക്കുന്ന പത്താം വാർഡ് തല സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ രാവിലെ 9 മുതൽ 2 വരെ അരയങ്ങോട് കരയോഗ മന്ദിരത്തിൽ നടത്തും