ADVERTISEMENT

കൊല്ലങ്കോട് ∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പിലാപ്പുള്ളി ‘ഹരിതം’ ബാലജനസഖ്യം യൂണിറ്റ് ‘എന്റെ ഭാരതം’ ക്വിസ് മത്സരം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ആർ.ശ്രിയ അധ്യക്ഷത വഹിച്ചു. ‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന വിഷയത്തിൽ കൊല്ലങ്കോട് യൂണിയൻ രക്ഷാധികാരിയും പിലാപ്പുള്ളി എസ്എഎൽപിഎസ് പ്രധാനാധ്യാപകനുമായ കെ.കെ.പല്ലശ്ശന വിദ്യാർഥികളുമായി സംവദിച്ചു. സഖ്യം സഹകാരിമാരായ കെ.എം.സതി, പി.കെ.സുഷിന, പി.സുമതി, എസ്.അജയ്കൃഷ്ണ, സൂര്യപ്രകാശ്, യു.അശ്വൻ, ആർ.ശ്രീലക്ഷ്മി, പി.പബിത എന്നിവർ പ്രസംഗിച്ചു. വിജയികൾ: 1.ആർ.ശ്രിയ, 2.എസ്.അജയ് കൃഷ്ണ, 3. എസ്.സനുഷ.

ചങ്ങാതിക്കൂട്ടം സഖ്യം സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന സഖ്യാംഗങ്ങൾ. 
ചങ്ങാതിക്കൂട്ടം സഖ്യം സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന സഖ്യാംഗങ്ങൾ.

കരുണ സഖ്യം
വണ്ടിത്താവളം ∙ കരുണ സെൻട്രൽ സ്കൂളിലെ കരുണ ബാലജനസഖ്യം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ.സുബ്രഹ്മണ്യൻ പതാകയുയർത്തി. പ്രധാനാധ്യാപിക സ്മിത ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ബോധി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എൻ.ഹരിദാസ്, എം.കനിഷ്മ എന്നിവർ പ്രസംഗിച്ചു.

സഖ്യാംഗങ്ങളായ വിദ്യാർഥികളുടെയും അധ്യാപകരുടെയും ദേശഭക്തിഗാനം, റിപ്പബ്ലിക്ദിന സന്ദേശം, പ്രസംഗം, ചിത്രരചന മത്സരം എന്നിവ ഉണ്ടായിരുന്നു.
ചങ്ങാതിക്കൂട്ടം സഖ്യം
ഒറ്റപ്പാലം ∙ ഭവൻസ് വിദ്യാലയത്തിൽ ചങ്ങാതിക്കൂട്ടം ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അസോഷ്യേറ്റ് സെക്രട്ടറി കെ.പി.രാംകുമാർ പതാക ഉയർത്തി. പ്രധാനാധ്യാപിക വൈജയന്തിമാല, പിടിഎ ഭാരവാഹികളായ ശ്രീജിത്ത്, സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

പിലാപ്പുള്ളി ഹരിതം സഖ്യം റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എന്റെ ഇന്ത്യ’ ക്വിസ് മത്സര വിജയികൾ.
പിലാപ്പുള്ളി ഹരിതം സഖ്യം റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എന്റെ ഇന്ത്യ’ ക്വിസ് മത്സര വിജയികൾ.

സ്കൗട്ട് അധ്യാപകനായ നന്ദകുമാറിന്റെ നേതൃത്വത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നിയമങ്ങൾ പരിചയപ്പെടുത്തി. ജയ രാംകുമാർ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ സുഭദ്ര, വിൻസി പ്രസാദ്, പ്രസന്ന കുമാരി, മല്ലിക, മുരളി തുടങ്ങിയവരും സഖ്യം സഹകാരിമാരായ സി.ബിന്ദു, പി.എം.ഷബ്ന എന്നിവരും നേതൃത്വം നൽകി.
വിദ്യാവികാസ് സഖ്യം
പുതുപ്പരിയാരം ∙ വിദ്യാവികാസ് പബ്ലിക് സ്കൂളിലെ വിദ്യാവികാസ് ബാലജനസഖ്യം യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സഖ്യം പാലക്കാട് യൂണിയൻ രക്ഷാധികാരിയും സ്കൂൾ പ്രിൻസിപ്പലുമായ വി.ഗോപിനാഥൻ ദേശീയ പതാക ഉയർത്തി. സ്കൂൾ ട്രസ്റ്റി എം.വി.സുജാത അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക ബിന്ദു രവിചന്ദ്രൻ, യൂണിറ്റ് പ്രസിഡന്റ്‌ ജെന്നി വിൽസൻ, വിദ്യാവികാസ് സഖ്യം പ്രസിഡന്റ്‌ വി.അഭിനവ്, സഖ്യം സഹകാരി കെ.എൻ.സുലേഖ, സഖ്യാംഗം നെശ്മി ഷെരീഫ് എന്നിവർ പ്രസംഗിച്ചു. സഖ്യാംഗങ്ങളുടെ ദേശഭക്തിഗാന മത്സരം, ദേശീയഗാന മത്സരം എന്നിവയും ഉണ്ടായിരുന്നു.

വണ്ടിത്താവളം കരുണ സഖ്യം സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശഭക്തിഗാനം ആലപിക്കുന്ന സഖ്യാംഗങ്ങൾ.
വണ്ടിത്താവളം കരുണ സഖ്യം സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശഭക്തിഗാനം ആലപിക്കുന്ന സഖ്യാംഗങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com