ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ, മുറിച്ചിട്ട മരത്തടികൾ കത്തിനശിച്ചു. ഇന്നലെ രാത്രി ഏഴോടെ നാട്ടുകാരാണു തീ പടരുന്നതു കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു. അടിക്കാട്ടിൽനിന്നു പടർന്ന തീ മുറിച്ചിട്ട മരത്തടികളിലേക്കു വ്യാപിക്കുകയായിരുന്നു. മണ്ണാർക്കാട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കോംപൗണ്ടിൽ പലയിടത്തായി മുറിച്ചിട്ടും മറിഞ്ഞും കടപുഴകി വീണും മരത്തടികൾ കിടപ്പുണ്ട്. ഇവയ്ക്കു പതിനായിരങ്ങൾ വിലവരും. മിക്കതും കാടു പടർന്നു കിടക്കുകയാണ്. ഏക്കർ കണക്കിനു കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു തീപിടിത്ത സാധ്യത കൂടുതലാണ്. കാടു വെട്ടിത്തെളിച്ചു ഭീതി അകറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com