ADVERTISEMENT

പാലക്കാട്‌ ∙ ട്രെയിൻ വഴി നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 65 ലക്ഷത്തോളം രൂപയുടെ വിവിധ ഉൽപന്നങ്ങൾ പാലക്കാട്‌ ജംക്‌ഷനിൽ നിന്ന് ആർപിഎഫ് പിടികൂടി. ആറു പേരെ അറസ്റ്റ് ചെയ്തു. 6990 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ്, 764 ഇ സിഗരറ്റ് പാക്കറ്റ്, 25 ഐ ഫോൺ, 60 ഗ്രാമിന്റെ സ്വർണക്കട്ടി എന്നിവയാണു പിടിച്ചെടുത്തത്. രേഖകളില്ലാതെ ദുബായിൽ നിന്നു ചെന്നൈ വിമാനത്താവളം വഴി കടത്താനായിരുന്നു ശ്രമം. കാസർകോട് കളനാട് സ്വദേശികളായ ഹസൈനാർ (54), സബീർ (35), ജാഫർ (36), അബ്ദുൽ റഹ്മാൻ (41), അലാവുദ്ദീൻ (38), കോഴിക്കോട് സ്വദേശി നജീമുദ്ദീൻ (34) എന്നിവരാണ് അറസ്റ്റിലായത്.

തുടരന്വേഷണത്തിനായി പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും പാലക്കാട്‌ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന് കൈമാറി. പാലക്കാട്‌ ആർപിഎഫ് കമൻഡാന്റ് അനിൽ നായരുടെ നേതൃത്വത്തിൽ ആർപിഎഫ് സിഐ സൂരജ് എസ്.കുമാർ, സബ് ഇൻസ്‌പെക്ടർമാരായ യു.രമേഷ്, ടി.എം.ധന്യ, ക്രൈം സ്ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ പ്രസന്നൻ, കോൺസ്റ്റബിൾ കെ.വി.മനോജ്‌, എൻ.ശ്രീജിത്ത്‌, പി.ശിവദാസ്, വുമൺ കോൺസ്റ്റബിൾ വീണ ഗണേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com