ADVERTISEMENT

രോഗനിർണയ ക്യാംപ് നാളെ;പട്ടാമ്പി ∙ ലയൺസ് ക്ലബ് അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാംപും സുധർമ ലാബിന്റെ സഹകരണത്തോടെ സ‍ൗജന്യ പ്രമേഹരോഗ നിർണയ ക്യാംപും നടത്തും. നാളെ പട്ടാമ്പി ഗവ. യു പി സ്കൂളിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കുന്നവർ 9495249724, 944738426 നമ്പറുകളിൽ റജിസ്റ്റർ ചെയ്യണം.

വികസന സമിതി യോഗം ഇന്ന്:പട്ടാമ്പി ∙ താലൂക്ക് വികസന സമിതി യോഗം ഇന്നു 10.30ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ ടി.പി. 

കിഷോർ അറിയിച്ചു.ഇമ്പിച്ചി മുഹമ്മദ് അനുസ്മരണം നാളെ:പട്ടാമ്പി ∙ കോൺഗ്രസ് നേതാവും ഓങ്ങല്ലൂർ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന വി.കെ ഇമ്പിച്ചി മുഹമ്മദിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് ഓങ്ങല്ലൂർ - വാടാനാംകുറുശി  മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ  ഇമ്പിച്ചി മുഹമ്മദ് അനുസ്മരണ സമ്മേളനം നടത്തും.വൈകിട്ട് 4 ന് കാരക്കാട് നടക്കുന്ന അനുസ്മരണം വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, മുൻ എം എൽ എ സി.പി. മുഹമ്മദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ഇമ്പിച്ചി മുഹമ്മദ് സ്മാരക ഓഫിസിന്റെ ഉദ്ഘാടനം രാവിലെ 9ന് ഷാഫി പറമ്പിൽ എം.എൽ.എ നിർവഹിക്കും.

തട്ടത്താഴത്ത് കുടുംബസംഗമം:പട്ടാമ്പി ∙ ജില്ലയിലെ വലിയ തറവാടുകളിൽ ഒന്നായ തട്ടത്താഴത്ത് കുടുംബങ്ങളുടെ രണ്ടാമത് സംഗമം നാളെ  ആലൂരിലെ മർഹും മുഹമ്മദ്‌ മുസല്യാർ നഗറിൽ നടക്കും. ആലൂർ ശ്രേയസ് ഓഡിറ്റോറിയത്തിൽ രാവിലെ കുടുംബാംഗമായ അബ്ദുല്ലക്കുട്ടി ബാഖവി സംഗമം ഉദ്ഘാടനം ചെയ്യും. 

ജനപ്രതിനിധികളും സാംസ്‌കാരിക നായകരും പണ്ഡിതരും അതിഥികളായി സംഗമത്തിനെത്തുമെന്ന് തട്ടത്താഴത്ത് കുടുംബ കൂട്ടായ്മ ഭാരവാഹികളായ അലി ഹാജി കരിമ്പ,ഷെരീഫ് ഞാങ്ങാട്ടിരി, ടി.ടി. മുഹമ്മദ്‌, ഹുസൈൻ തട്ടത്താഴത്ത്, റാഫി ആലൂർ എന്നിവർ അറിയിച്ചു. 

സമ്മേളനം ഇന്ന്:കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനം ഇന്ന് കുമരനല്ലൂർ ന്യൂലൈറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി പി.ഇ.എ.സലാം ഉദ്ഘാടനം ചെയ്യും. അലി കുമരല്ലൂർ അധ്യക്ഷത വഹിക്കും. വനിത സമ്മേളനം വനിത ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും.

ആണ്ടുനേർച്ച നാളെ :നെല്ലായ ∙ മോളൂർ-പൊട്ടച്ചിറ-പുളിക്കൽ ജാറം ആണ്ടുനേർച്ച നാളെ രാവിലെ 8നു കൊടിയേറ്റത്തോടെ ആരംഭിക്കും. 11നു മൗലീദ് പാരായണം ഉണ്ടാകും. തുടർന്ന് അന്നദാനം. രാത്രി 10നു ഖത്തം ദുആ ഇരക്കലോടെയാണു സമാപനം.

അനുസ്മരണം ഇന്ന്:തൃത്താല∙ കോട്ടയിൽ കെ.വി.രാമൻകുട്ടി മേനോൻ അനുസ്മരണ സമ്മേളനം ഇന്ന് കോട്ടപ്പാടത്തു നടത്തും. ഉച്ചയ്ക്ക് രണ്ടിന് വി.കെ.ശ്രീകണ്ഠൻ എം.പി.ഉദ്ഘാടനം ചെയ്യും. പട്ടിത്തറ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ പി.ബാലൻ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com