ADVERTISEMENT
പട്ടാമ്പി ∙ വല്ലപ്പുഴയിൽ ഗുഡ്സ് ഓട്ടോയുടെ കാബിനുള്ളിലെ സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന 500 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. വല്ലപ്പുഴ ചാക്കിപ്പറമ്പത്ത് ഗിരീഷ് ബാബു (39) അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ പി.ഹാരീഷും സംഘവും നടത്തിയ പരിശോധനയിലാണ് പഞ്ചാരത്ത് പടി ബസ് സ്റ്റോപ്പിനു സമീപത്തുനിന്ന് ഓട്ടോ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർ സൽമാൻ റസാലി, സിവിൽ എക്സൈസ് ഓഫിസർമാരായ സുജിത് കുമാർ, റായി, രാജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ മുബീന എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com