ADVERTISEMENT

വാളയാർ ∙ ദേശീയപാതയിൽ ടയർ പഞ്ചറായി നിർത്തിയിട്ട മിനി ലോറിക്കു പിന്നിൽ പാചക വാതക ടാങ്കർ ഇടിച്ചു കയറി ടാങ്കർ ഡ്രൈവർക്കു പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ പിൻവശത്തെ ഇരുമ്പുദണ്ഡ് ഇളകിയെങ്കിലും ടാങ്ക് വേർപ്പെടാതിരുന്നതും ചോർച്ചയില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.തെങ്കാശി കുറിയകുറുശ്ശിസ്വദേശി ചെല്ലപ്പാണ്ടിയ്ക്കാണു (36) പരുക്കേറ്റത്.ഇന്നലെ രാവിലെ ഏഴരയോടെ കഞ്ചിക്കോട് ആലാമരം ജംക്‌ഷനിലാണ് അപകടം.

കൊച്ചിയിൽ നിന്നു കോയമ്പത്തൂരിലേക്കു പാചക വാതകവുമായി പോയ ടാങ്കറും ഉക്കടത്തേക്കു പൈനാപ്പിൾ കയറ്റി പോയ മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ പിന്നിൽ ഇടിച്ചതോടെ മിനി ലോറി ദേശീയപാതയിലെ ഡിവൈഡർ മറി കടന്നു തൊട്ടപ്പുറത്തെ ലൈനിലേക്കു തെറിച്ചു വീണെങ്കിലും ഈ സമയം മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് അപകട തീവ്രത കുറച്ചു. 

കഞ്ചിക്കോട് അഗ്നിരക്ഷാസേനയിലെ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ പി.ഷാജു, സേനാംഗങ്ങളായ അബുസാലിഹ്, ആർ.സതീഷ്, പി.കെ.രഞ്ജിത്ത്, വിനോദ് ടൈറ്റർ, ആർ.പ്രദീഷ്, സിവിൽ ഡിഫൻസ് അംഗങ്ങളായ സന്തോഷ്കുമാർ കഞ്ചിക്കോട്, ടി.രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വാളയാർ ഇൻസ്പെക്ടർ കെ.അജീഷ്, എസ്ഐ എച്ച്.ഹർഷാദ് എന്നിവർ സ്ഥലത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com